/indian-express-malayalam/media/media_files/2024/11/11/o7CU2xOW5VbCERiKEuuW.jpg)
സിപിഎം പേജ് (ഇടത്), വിഡിയോയിൽനിന്നുള്ള ദൃശ്യം (വലത്)
പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാളെന്ന് കണ്ടെത്തി. ഇതോടെ സംഭവം ഹാക്കിങ് അല്ലെന്നും പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം തെറ്റായിരുന്നുവെന്നും തെളിഞ്ഞു.
വിഡിയോ വന്നതോടെ ജില്ലാ കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു. അഡ്മിൻ പാനലിലുള്ളവരെ മാറ്റിക്കൊണ്ടായിരുന്നു അഴിച്ചുപണി. അതിനിടെ, പോലീസിൽ പരാതി കൊടുക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞുവെങ്കിലും സിപിഎം ഇതുവരെ പരാതി കൊടുത്തിട്ടില്ല. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്.
പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ളവര്‍ ഹാക്ക് ചെയ്തു എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ ആരോപണം. എന്നാൽ, പിന്നീട് അഡ്മിനിൽ ഒരാളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്.
വിഡിയോ അപ്‌ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്‍റെ പേരു കാണും വിധം വിഡിയോ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. വിഡിയോ അപ്‌ലോഡ് ചെയ്ത ആള്‍ക്കെതിരെ രഹസ്യ നടപടി ഉണ്ടാവുമെന്നാണ് വിവരം.
Read More
- തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
- വിശദീകരണം തൃപ്തികരമല്ല; മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ.ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ
- കൊച്ചിയുടെ ഓളപ്പരപ്പിൽ പറന്നിറങ്ങി കേരളത്തിന്റെ സീ പ്ലെയിൻ; വൻവരവേൽപ്പ്
- ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.