scorecardresearch

ആവേശക്കടലായി കൊട്ടിക്കലാശം; വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു

മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം ജില്ലകളിലെത്തി

മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം ജില്ലകളിലെത്തി

author-image
WebDesk
New Update
Election Campaign | Election 2024

ഫയൽ ചിത്രം

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശത്തോടെ കൊട്ടിക്കലാശം. മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം ജില്ലകളിലെത്തി. വയനാട്ടിൽ കൊട്ടിക്കലാശത്തിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും എത്തി. രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും നടക്കുന്ന കൊട്ടിക്കലാശത്തിൽ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി പങ്കെടുത്തു. രണ്ടിടത്തും റോഡ് ഷോയും നടന്നു.

Advertisment

സുല്‍ത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ കൊട്ടിക്കലാശം നടന്നത്. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ് ഷോകളിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ചേലക്കര ടൗണിൽ വൈകിട്ട് മൂന്നു മുതൽ സ്ഥാനാർത്ഥികൾ പങ്കെടുത്തുള്ള കൊട്ടിക്കലാശം നടന്നു. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരന്നു. 

പാലക്കാട് ഇന്ന് ബിജെപിയുടെയും യുഡിഎഫിന്റെയും ട്രാക്ടർ മാർച്ചുകൾ നടക്കും. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിക്കുന്ന കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിൽ കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തും. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.

Read More

Palakkad Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: