scorecardresearch

സി പി എം: പുതു തലമുറയ്ക്ക് ഒപ്പം പുതു വഴിയിൽ

പുതിയ സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളാണുള്ളത്

പുതിയ സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളാണുള്ളത്

author-image
WebDesk
New Update
CPM State Committee, CPM

കൊച്ചി: പ്രായപരിധിയില്‍ വിട്ടുവീഴ്ചയില്ലാതെയും യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കിയും സിപിഎം സംസ്ഥാനസമിതി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസിനു മുകളിലുള്ള 13 നേതാക്കന്മാരെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കി. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തുടരുന്ന സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളാണുള്ളത്. ഇതിൽ 16 പേർ പുതുമുഖങ്ങളാണ്.

Advertisment

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി. പി. സാനു, യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹിം എന്നിവരാണ് സംസ്ഥാന സമിതിയിലെത്തിയ യുവനിരയിലെ പ്രധാനികള്‍. ഇവര്‍ക്കു പുറമെ ജില്ലാ സെക്രട്ടറിമാരായ എ. വി. റസല്‍, ഇ. എന്‍. സുരേഷ് ബാബു, എം. എം. വര്‍ഗീസ് എന്നിവരും സമിതിയിലെത്തി.

പനോളി വത്സന്‍, രാജു എബ്രഹാം, ഡോ. കെ. എന്‍ ഗണേഷ്, കെ. എസ്. സലീഖ, കെ. കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ. ആര്‍ കേളു എന്നിവരാണ് സംസ്ഥാന സമിതിയിലെ മറ്റു പുതുമുഖങ്ങള്‍.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു മന്ത്രിമാരായ വി. എന്‍. വാസവന്‍, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പി.കെ. ബിജു, എം. സ്വരാജ്, കെ. കെ. ജയചന്ദ്രൻ , ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ എന്നിവരും 17 അംഗ സെക്രട്ടേറിയറ്റിൽ ഇംടം പിടിച്ചു.

Advertisment

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ എന്നിവരാണ് പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങൾ.

Also Read: അണികളുടെ പ്രിയങ്കരൻ; സെക്രട്ടറി പദത്തിൽ കോടിയേരി വീണ്ടുമെത്തുമ്പോൾ

13 വനിതാ നേതാക്കളാണ് ഇത്തവണ സംസ്ഥാന സമിതിയിലുള്ളത്. പി. കെ. ശ്രീമതി, കെ. കെ. ശൈലജ, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, സി. എസ്. സുജാത, ജെ. മേഴ്സിക്കുട്ടിയമ്മ, സൂസന്‍കോടി, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ഡോ. ചിന്ത ജെറോം. എം. സി. ജോസൈഫന്‍ എന്നിവരാണ് സമിതിയിലെ വനിതാ സാന്നിധ്യം.

പീഡനാരോപണം നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി. ശശി സംസ്ഥാന സമിതിയില്‍ തിരിച്ചെത്തി. 2016 ലാണ് കേസില്‍ ശശിയെ കോടതി കുറ്റ വിമുക്തനാക്കിയത്. തുടര്‍ന്ന് 2018 പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുകയും ഒരു വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, എം.എം. മണി, എം ചന്ദ്രൻ, കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജി സുധാകരൻ, കോലിയക്കോട്‌ കൃഷ്‌ണൻനായർ, സി പി നാരായണൻ, ജെയിംസ്‌ മാത്യു എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.

വി എസ്‌ അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്‌, എം എം മണി എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായും ജോൺ ബ്രിട്ടാസ്‌, ബിജു കണ്ടക്കൈ എന്നിവരെ ക്ഷണിതാക്കളായും തിരഞ്ഞെടുത്തു.


Also Read: എണ്ണ വിലയില്‍ മാത്രം ഒതുങ്ങില്ല; യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ

Kodiyeri Balakrishnan Pinarayi Vijayan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: