ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശം, ഇറാഖിലേയും ലിബിയയിലേയും യുദ്ധങ്ങള്‍ക്കും ഇറാനെതിരായ ഉപരോധത്തില്‍ നിന്നും വ്യത്യസ്തമായി പല മേഖലകളിലാണ് സ്വാധീനം ചെലുത്തുന്നത്. ബ്ലാക്ക്, അസോവ് കടലുകളിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടുന്നതും, റഷ്യന്‍ ബാങ്കുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിച്ഛേദനമുണ്ടായതിന്റേയും ഫലങ്ങള്‍ ആഗോള വിപണികളിലേക്ക് പോലും വ്യാപിക്കുകയാണ്.
ഇതിന് പിന്നിലെ കാരണങ്ങൾ മനസിലാക്കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. എണ്ണ ഉല്പാദനത്തിൽ മൂന്നാം സ്ഥാനമുള്ള രാജ്യം (1. അമേരിക്ക 2. സൗദി അറേബ്യ), പ്രകൃതിവാതക ഉല്പാദനത്തിൽ രണ്ടാം സ്ഥാനം, (1. അമേരിക്ക), കല്‍ക്കരി കയറ്റുമതിയില്‍ മൂന്നാമത് നില്‍ക്കുന്ന രാജ്യം (1. ഓസ്ട്രേലിയ 2. ഇന്‍ഡോനേഷ്യ) എന്നിവ മാത്രമല്ല റഷ്യ. ഗോതമ്പ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തും റഷ്യയാണ്. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 20211-22 കാലയളവില്‍ 35 ദശലക്ഷം ടണ്‍ (എംടി) ഗോതമ്പാണ് കയറ്റുമതി ചെയ്തത്.
കണക്കുകള്‍ ഇവിടെ തീരുന്നില്ല. ഗോതമ്പ് കയറ്റുമതിയില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു), റഷ്യ, ഓസ്ട്രേലിയ (26 എംടി വീതം) എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നാലം സ്ഥാനത്ത് യുക്രൈനാണ്. 24 എംടിയാണ് പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്. ഇതിലുപരിയായി കോണ്‍ കയറ്റുമതിയില്‍ യുക്രൈന്‍ മൂന്നാം സ്ഥാനത്താണ് (1. അമേരിക്ക, 2. അര്‍ജന്റീന). സണ്‍ഫ്ലവര്‍ ഓയില്‍ കയറ്റുമതിയില്‍ യുക്രൈനും റഷ്യയുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. രാസവളം നിര്‍മ്മാണത്തില്‍ റഷ്യയും സഖ്യകക്ഷിയായ ബെലാറസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ (1. കാനഡ).
അതിനാല്‍ യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110-15 ഡോളറായതുകൊണ്ടും അന്താരാഷ്ട്ര കല്‍ക്കരി വില ടണ്ണിന് 440 ഡോളറായതും കൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ബ്ലാക്ക് സീയുടെ തുറമുഖങ്ങള്‍ അടച്ചുപൂട്ടിയത് ചിക്കാഗോ ബോർഡ് ഓഫ് ട്രേഡ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിൽ ഗോതമ്പിന്റെയും ധാന്യത്തിന്റെയും വില യഥാക്രമം 2008 മാർച്ചിനും 2012 ഡിസംബറിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി.
ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു
ആഗോള വിപണിയില്‍ ഉണ്ടായ വിലവര്‍ധനന ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കി. യുക്രൈനും റഷ്യയും അവശേഷിപ്പിച്ച വിടവ് ചെറിയ തോതിലെങ്കിലും നികത്താനും ഇന്ത്യക്ക് സാധിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പ് കണ്ട്ള തുറമുഖത്തിന് സമീപമുള്ള വെയർഹൗസുകളിൽ റെയിൽവേ വാഗണുകളോ ട്രക്കുകളോ വഴി വിതരണം ചെയ്യുകയാണ്. ക്വിന്റലിന് 2,400-2,450 രൂപയാണ് വില. 15 ദിവസം മുന്‍പ് ഇത് 2,100 രൂപയായിരുന്നു.
ഗോതമ്പിന്റെ വര്‍ധിച്ച ആവശ്യകതയെത്തുടര്‍ന്ന് 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യ 5.04 എംടി ധാന്യങ്ങളാണ് കയറ്റുമതി ചെയ്തത്. 2019-20 (38.99 എംടി), 2020-21 (43.34 എംടി) കാലഘട്ടങ്ങളിലെ റെക്കോര്‍ഡ് സംഭരണം ഇത്തവണ കുറയാനുള്ള സാധ്യതകളാണുള്ളത്. പടിഞ്ഞാറൻ, മധ്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗോതമ്പ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളേക്കാൾ കയറ്റുമതി ചെയ്യപ്പെട്ടേക്കാം. എന്നാല്‍ ഇത് പൊതു സ്റ്റോക്കുകളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും.
“സര്‍ക്കാരിന് കയറ്റുമതിയിൽ ഏതെങ്കിലും തരത്തിലുള്ള താരിഫ് അല്ലെങ്കിൽ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാം,” റോളർ ഫ്ലോർ മില്ലേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് എസ്. പ്രമോദ് കുമാർ പറയുന്നു. യുക്രൈനിലെ യുദ്ധത്തിന് ശേഷം നേരിട്ടേക്കാവുന്ന പ്രതിസന്ധി അതിജീവിക്കാന്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ധാന്യപ്പുരകളാല്‍ സാധിച്ചേക്കും. അങ്ങനെയൊന്ന് സംഭവിച്ചില്ലെങ്കില്‍ 81 കോടി ജനങ്ങള്‍ക്ക് ധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ കഴിയും.
യുക്രൈന്‍ പ്രതിസന്ധി സസ്യ എണ്ണകളുടേയും എണ്ണക്കുരുക്കളുടേയും വല വര്‍ധിക്കാന്‍ കാരണമായി. സൂര്യകാന്തിയും സോയാബീനും മാത്രമല്ല ഇതില്‍ ഉള്‍പ്പെടുന്നത്. മലേഷ്യയിലെ പാം ഓയിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരു ടണ്ണിന് 7,000 റിംഗിറ്റ്‌സ് എന്ന തോതിലേക്കെത്തി. രാജസ്ഥാനിലേയും യുപിയിലേയും കടുക് കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചേക്കാം. കടുക് വില ക്വിന്റലിന് 6,500 രൂപയിലധികമാണ്. ഇത് മിനിമം താങ്ങുവിലയായ 5,050 രൂപയ്ക്കും മുകളിലാണ്.
Also Read: സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ നയവും സിപിഎമ്മിന്റെ നയം മാറ്റവും