/indian-express-malayalam/media/media_files/uploads/2018/02/cpm-tripura.jpg)
തിരുവനന്തപുരം: ശബരിമല എന്ന വാക്ക് ഒഴിവാക്കി സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് സിപിഎം ശബരിമല എന്ന വാക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read More: ശബരിമല യുവതീപ്രവേശനം; ഓര്‍ഡിനന്‍സിനെ കുറിച്ച് വ്യക്തത നല്‍കാതെ മുരളീധരന്‍
പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിര്‍ചേരിയുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതുമൂലം പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് വേണ്ട രീതിയില്‍ മനസിലാക്കാനോ, പ്രതിരോധിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരും:നിലപാടിലുറച്ച് പിണറായി
നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പേടിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ മേല്‍ സംസ്ഥാന സമിതിയില്‍ ചരച്ച നടക്കും. സംസ്ഥാന സമിതി നാളെയും തുടരും. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്. മാത്രമല്ല, നിയമസഭയില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം പിണറായി നടത്തുകയും ചെയ്തു.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി എന്നും നില കൊള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: ‘കേരള മുഖ്യമന്ത്രി അറിയാന്‍ വയനാട് എംപി എഴുതുന്നത്’; പിണറായിക്ക് രാഹുലിന്റെ കത്ത്
നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിധേയരായ പഞ്ച പുച്ഛമടക്കി നില്‍ക്കുന്നവരെയാണ് തനിക്ക് ധാര്‍ഷ്ട്യമാണെന്ന് ആരോപിക്കുന്നവര്‍ക്ക് ആവശ്യം. എന്നാല്‍ താന്‍ അതിന് നില്‍ക്കില്ല. വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ശബരിമലയില്‍ കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തിയവര്‍ക്ക് സംരക്ഷണം നല്‍കി. നിയമവാഴ്ച നിലനില്‍ക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തുന്നവരെ തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകില്ലേയെന്നും പിണറായി ചോദിച്ചു.
/indian-express-malayalam/media/media_files/uploads/2019/05/Kodiyeri-Balakrishnan-with-Pinarayi-Vijayan.jpg)
തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ജില്ലാകമ്മിറ്റികില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ കൂടി ക്രോഡീകരിച്ചാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയേറ്റിൽ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.