തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ കത്ത്. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.
Read More: ‘വൈകാതെ നേരിൽ കാണാം’; വയനാട്ടുകാരോട് രാഹുൽ ഗാന്ധി
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

ദിനേശ് കുമാറിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്ന് കത്തില്‍ പറയുന്നു. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത്. കര്‍ഷകരുടെ ലോണ്‍ തിരിച്ചടവിന് ഡിസംബര്‍ 31 -ാം തീയതി സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും, കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം വേണമെന്നും കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കണമെന്നും രാഹുല്‍ ഗാന്ധി അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

‘പ്രിയപ്പെട്ട പിണറായി വിജയന്‍ ജീ’ എന്ന അഭിസംബോധനയോടെയാണ് രാഹുല്‍ ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 4,31,770 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം രാഹുലിന് സമ്മാനിച്ച വയനാട് മണ്ഡലം തുടർച്ചയായ മൂന്നാം തവണയും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. 10,89,999 പേർ വോട്ടുചെയ്ത മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ് രാഹുലിന് അനുകൂലമായി പോൾ ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സി.പി.ഐ നേതാവ് പി.പി. സുനീർ 2,74,597 വോട്ട് നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടാണ് ലഭിച്ചത്.
Read More: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി
അതേസമയം ഗാന്ധി കുടുംബം ഏറെ നാൾ കൈയ്യടക്കി വെച്ചിരുന്നു അമേഠി കൈവിട്ടത് വലിയ തിരിച്ചടിയായിരുന്നു. 2004 മുതൽ അമേഠിയെ പ്രതിനിധികരിച്ച് പാർലമെന്റിലെത്തിയ രാഹുലിന് നാലാം വട്ടം ജയം സ്വന്തമാക്കാൻ സാധിച്ചില്ല. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത്. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയിൽ കോൺഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.