scorecardresearch

സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും‌

കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം

കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം

author-image
WebDesk
New Update
trivandrum, trivandrum lockdown, thiruvananthapuram, thiruvananthapuram lockdown, thiruvananthapuram lockdown lifted, thiruvananthapuram unlock

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയിലെത്തി. എന്നാൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

Advertisment

അതേസമയം കേരളത്തിൽ 7,354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനം ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6,364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Read More: മലപ്പുറത്ത് പുതിയ രോഗികൾ ആയിരത്തിലധികം, തിരുവനന്തപുരത്ത് 935, എറണാകുളത്തും കോഴിക്കോട്ടും എണ്ണൂറിലധികം

സംസ്ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം 7,000 കടക്കുന്നത് മൂന്നാം തവണയാണ്. ഇന്ന് മാത്രം 22 കോവിഡ് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 719 ആയി. കോവിഡ് പരിശോധന പോസിറ്റീവ് നിരക്ക് 13 ശതമാനത്തിൽ ഉയർന്നു. ഇത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് 61,791 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

Advertisment

മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് 7,354 പേർക്ക് കൂടി കോവിഡ്; സ്ഥിതി ഗുരുതരം

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: