തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 7,354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു. തിരുവനന്തപുരം ജില്ലയിൽ 935 പേർക്കും, എറണാകുളം ജില്ലയിൽ 859 പേർക്കും, കോഴിക്കോട് ജില്ലയിൽ 837 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം , ആലപ്പുഴ ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. തൃശൂര്‍ , കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിൽ നാന്നൂറിലധികം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7,354 പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,24,688 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്. 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍ഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂര്‍ 476, കാസര്‍ഗോഡ് 400, കണ്ണൂര്‍ 387, പാലക്കാട് 365, കോട്ടയം 324, പത്തനംതിട്ട 224, വയനാട് 157, ഇടുക്കി 46 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 433, കൊല്ലം 262, പത്തനംതിട്ട 137, ആലപ്പുഴ 273, കോട്ടയം 157, ഇടുക്കി 84, എറണാകുളം 216, തൃശൂര്‍ 236, പാലക്കാട് 269, മലപ്പുറം 519, കോഴിക്കോട് 465, വയനാട് 53, കണ്ണൂര്‍ 197, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
22 മരണങ്ങൾ സ്ഥിരീകരിച്ചു
22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന് (61), പേട്ട സ്വദേശി വിക്രമന് (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന് ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന് (72), പുറനാട്ടുകര സ്വദേശി കുമാരന് (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന് (79), കമ്പ സ്വദേശി ദാസന് (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന് (65), പയ്യന്നൂര്‍ സ്വദേശി ആര്.വി. നാരായണന് (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
2,36,960 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,258 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,702 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 52,755 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
11 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചവർ 935
തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 6 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി.
കൊല്ലത്ത് 583 പേർക്ക് രോബാധ
കൊല്ലം ജില്ലയിൽ ഇന്ന് 583 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 11 പേർക്കും, സമ്പർക്കം മൂലം 566 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 262 പേർ രോഗമുക്തി നേടി
പത്തനംതിട്ടയിൽ 271 പേർക്ക് കോവിഡ്
പത്തനംതിട്ട ജില്ലയിൽ ഇന്ന് 271 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന്വ വന്നവരും, 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 226 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ആലപ്പുഴയിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം
ആലപ്പുഴ ജില്ലയിൽ 524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ച് പേർ വിദേശത്തു നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് . അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
കോട്ടയത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു
കോട്ടയം ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10263 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതില്‍ 6308 പേര് രോഗമുക്തി നേടി. പുതിയതായി 336 പേർക്ക് രോഗം സ്ഥീരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.
രോഗം ഭേദമായ 153 പേര് കൂടി ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 21284 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്
ഇടുക്കി ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് നൂറിൽ കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇടുക്കി ജില്ലയിൽ മാത്രമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 20 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ എണ്ണൂറിലധികം
എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 731 പേരാണ്. ഉറവിടമറിയാത്തവർ 112 പേർ. ഇന്ന്216 പേർ രോഗ മുക്തി നേടി. ഇന്ന് 1613 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു .
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1719 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1933 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1278 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ 484 പേർക്ക് കോവിഡ്; 236 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 484 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 236 പേർ രോഗമുക്തരായി.
ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 482 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും മറ്റ് സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 31 സ്ത്രീകളും 10 വയസ്സിന് താഴെ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,833 ആണ്. അസുഖബാധിതരായ 7834 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
പാലക്കാട് 374 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 129 പേർ എന്നിവർ ഉൾപ്പെടും. 269 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് പുതിയ രോഗികൾ ആയിരത്തിലധികം
മലപ്പുറം ജില്ലയിൽ 1,040 പേര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 525 പേര് രോഗമുക്തി നേടി. ഇന്നും രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതല്‍. 970 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധുണ്ടായത്. ഉറവിടമറിയാതെ 54 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.
രോഗബാധിതരായവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 525 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചവർ എണ്ണൂറിലധികം
ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6415 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയില്‍ 169 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേര് രോഗമുക്തി നേടി. 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഞ്ച് കെ.എസ്.ആര്.ടി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3428 ആയി. 2596 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 813 പേരാണ് ചികിത്സയിലുള്ളത്.
കണ്ണൂരിൽ 432 പേര്‍ക്ക് കോവിഡ്
കണ്ണൂർ ജില്ലയില്‍ 432 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 385 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര് വിദേശത്തു നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കാസർഗോട്ട് 453 പേര്‍ക്ക് കോവിഡ്
ഇന്ന് കാസർഗോഡ് ജില്ലയില്‍ 453 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്കാണ്. ജില്ലയില്‍ ഇത് ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം പ്രതിദിനം 400 ന് മുകളില്‍ എത്തുന്നത്.
സമ്പര്‍ക്കത്തിലൂടെ 424 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയിലെത്തി. എന്നാൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ) ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
സംസ്ഥാനത്തെ രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണമെന്നും ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ പറയുന്നു.
ആശങ്ക കുറയുന്നില്ല; രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9,47,576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.