തിരുവനന്തപുരം: കേരളത്തിൽ 7,354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനം ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6,364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Read Also: സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും‌

പ്രതിദിന കോവിഡ് വ്യാപനം 7,000 കടക്കുന്നത് മൂന്നാം തവണ. കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 22 കോവിഡ് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 719 ആയി. കോവിഡ് പരിശോധന പോസിറ്റീവ് നിരക്ക് 13.94 ശതമാനമായി ഉയർന്നു. ഇത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് 61,791 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 22 കോവിഡ് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 719 ആയി. കോവിഡ് പരിശോധന പോസിറ്റീവ് നിരക്ക് 13 ശതമാനത്തിൽ ഉയർന്നു. ഇത് ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു. 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് 61,791 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.