scorecardresearch

ബിരുദ പരീക്ഷകളും പുനരാരംഭിക്കുന്നു; സ്കൂളുകളിൽ വെർച്വൽ ക്ലാസുകൾ ഒന്നുമുതൽ

വിക്ടേഴ്സ് ചാനലിനെ ഡിടിഎച്ച് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചതായി മുഖ്യമന്ത്രി

വിക്ടേഴ്സ് ചാനലിനെ ഡിടിഎച്ച് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചതായി മുഖ്യമന്ത്രി

author-image
WebDesk
New Update
exam, ie malayalam

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച സ്കൂൾ പരീക്ഷകൾക്ക് പുറമേ ബിരുദ പരീക്ഷകളും പുനരാരംഭിക്കുന്നു. പുതുക്കിയ പരീക്ഷാ തീയതിൽ അന്തിമ തീരുമാനമെടുത്തതായി എംജി യൂനിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. മറ്റു സർവകലാശാലകളും ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തും.

Advertisment

എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ

ഈ മാസം 26 മുതലാണ് സംസ്ഥാനത്ത് എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷകള്‍ തുടങ്ങുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Read More: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; വാഹന സൗകര്യമൊരുക്കും

വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്നതിനുള്ള ബസ്സ് സർവീസ് അടക്കമുള്ള സൗകര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നത്. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്നും 26ന് തന്നെ നടക്കുമെന്നും മുഖ്യമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.

Advertisment

ബിരുദ പരീക്ഷകൾ

നിലവിൽ എംജി യൂണിവേഴ്സിറ്റിയാണ് ഈ മാസം ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമറിയിച്ചിട്ടുള്ളത്. ഈമാസം 26 മുതൽ എംജി യൂണിവേഴ്സിറ്റി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനരാരംഭിക്കും. പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ടേരഷൻ 21ന് ആരംഭിക്കും.

വിദ്യാർഥികൾക്ക് അവർ നിലവിൽ താമസിക്കുന്ന ജില്ലയിൽത്തന്നെ പരീക്ഷ എഴുതാനവസരമൊരുക്കുമെന്ന് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകൾക്ക് പുറമെ മറ്റ് ജില്ലകളിൽ പത്ത് പരീക്ഷകേന്ദ്രങ്ങൾ തുറക്കും. അതത് ജില്ലയിൽ താമസിക്കുന്നവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ലക്ഷദ്വീപിലും പരീക്ഷകേന്ദ്രം തുറക്കും. ഇതിനായ 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Read More: മുഖ്യമന്ത്രിയുടേത് ദുർവാശി, കുട്ടികളുടെ ജീവൻ വച്ച് പന്താടരുത്: മുല്ലപ്പള്ളി രാമചന്ദ്രൻ

മെയ് 26, 27, 28, 29 തീയതികളിലാണ് പരീക്ഷകൾ. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ പരീക്ഷ കേന്ദ്രങ്ങൾക്കും കോളജുകൾക്കും നിർദ്ദേശം നൽകുമെന്നും സർവകലാശാല വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി വൈസ് ചാൻസലർ ചർച്ച നടത്തിയ ശേഷമാവും പരീക്ഷ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ കേരള സർവകലാശാല അന്തിമ തീരുമാനമെടുക്കുക. നേരത്തേ ഈമാസം 21 മുതൽ കേരള സർവകലാശാല പരീക്ഷകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. പിന്നീട് ഇത് 26ലേക്ക് നീട്ടിയതായി സർവകലാശാലയിൽ നിന്ന് അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്ല. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷമാനവും അന്തിമ തീരുമാനം. പരീക്ഷാ നടത്തിപ്പിനായി കൂടുതൽ ഉപകേന്ദ്രങ്ങൾ ആരംഭിക്കാൻ സർവകലാശാല കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.

ജൂണ്‍ ഒന്നുമുതല്‍ വെര്‍ച്വല്‍ ക്ലാസ്

ജൂൺ ഒന്നുമുതൽ സ്കൂൾ വിദ്യാർഥികൾക്കായി വെര്‍ച്ച്വല്‍ ക്ലാസുകൾ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  അധ്യാപകര്‍ക്ക് ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനലിലൂടെ പരിശീലനം നല്‍കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച 'സ്വയംപ്രഭ' പദ്ധതിയുടെ ഭാഗമായി വിക്ടേഴ്സിനെ ഡിടിഎച്ച് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കേബിള്‍ - ഡിടിഎച്ച് സേവന ദാതാക്കളും വിക്ടേഴ്സ് ചാനലിനെ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തിയാലാണ് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Read More: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്തെ ട്യൂഷന്‍ സെന്‍ററുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള റിപോർട്ടുകളെത്തുടർന്നാണിത്. സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുകയെന്നും നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകൾ

ജൂലൈ ഒന്നു മുതലാണ് സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബാക്കിയുള്ള പരീക്ഷകൾ നടത്തുക. പരീക്ഷാ ടൈം ടേബിൾ സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ:

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ:

നീറ്റ്, ജെഇഇ പരീക്ഷകൾ

ജൂലൈ 26നാണ് നീറ്റ് പരീക്ഷ. കൂടുതല്‍ മലയാളികള്‍ ജീവിക്കുന്ന യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ തുറന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കത്ത് വഴി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യാത്രാ വിലക്ക് ഉള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി പരീക്ഷ എഴുതുന്നതിന് തടസ്സമുണ്ട്. ഈ സാഹചര്യത്തിൽ ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷകള്‍ എഴുതാനാകുമോ എന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ജൂലൈ 19 മുതൽ 23 വരെയാണ് ജെഇഇ പരീക്ഷ.

School Sslc Exam Exam Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: