തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ നീട്ടിയതായി ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മേയ് 31 വരെ സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന കേന്ദ്ര മാർഗ നിർദേശത്തെ തുടർന്നാണ് പരീക്ഷകൾ നീട്ടാൻ തീരുമാനിച്ചതെന്നും ജൂണിൽ പരീക്ഷകൾ നടത്തുമെന്നുമായിരുന്നു റിപ്പോർട്ട്.

എന്നാൽ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതു പോലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും. മേയ് 26 മുതലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ടെെം ടേബിളും തയ്യാറാക്കിയിട്ടുണ്ട്. ഇതേമുറയ്‌ക്ക് തന്നെ പരീക്ഷകൾ നടത്തും. വിദ്യാർഥികൾക്കായി ബസ് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടി

അതിനിടെ, എസ്എസ്എൽസി മൂല്യനിർണയം ഇന്നു തുടങ്ങി. 54 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടക്കുക. എസ്എസ്എല്‍സി പരീക്ഷകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുന്‍പ് ഇതാദ്യമായിട്ടാണ് മൂല്യനിർണയം നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook