/indian-express-malayalam/media/media_files/2025/09/22/unni-mukundan-2025-09-22-08-30-45.jpg)
ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് നിർദേശം.
Also Read:വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ
കേസിൽ ഇൻഫോ പാർക്ക് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടൻ ഉണ്ണി മുകുന്ദൻ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.
Also Read:യാത്രയ്ക്ക് പുറമേ സാധനങ്ങളും കൊണ്ടുപോകാം; ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ
ഏപ്രിൽ 26നായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജറായ താൻ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറഞ്ഞിരുന്നു.
Also Read:അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി ഗോവിന്ദന്‍
വിപിൻ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു.
Read More: ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.