scorecardresearch

എഡിഎമ്മിന്റെ മരണം; കണ്ണൂർ കലക്ടർക്കും ടിവി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്

author-image
WebDesk
New Update
Naveen Babu

നവീൻ ബാബു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ ജില്ലാ കലക്ടർക്കും, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി വി പ്രശാന്തിനും നോട്ടീസ്. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

Advertisment

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേസിൽ പ്രതി ചേർക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരുവർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.

നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥർ വേണ്ടത്ര തെളിവുകൾ ശേഖരിക്കുന്നില്ലെന്നും, ലഭിച്ച തെളിവുകൾ സംരക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കുന്നില്ലെന്നും കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായ സാഹചര്യത്തിൽ നവീൻബാബു സഞ്ചരിച്ചിരുന്ന വഴിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലൊക്കേഷൻ തുടങ്ങിയ തെളിവുകൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാത്തരം തെളിവുകളും സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എഡിഎം താമസിച്ച സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലയെന്നുമാണ് പ്രോസിക്യൂഷൻ പറഞ്ഞത്.

Advertisment

Read More

Collector Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: