/indian-express-malayalam/media/media_files/2024/10/21/TB6Ep3o5ocIyXSkDZxkb.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസിന് ഹൈക്കോടതിയുടെ നോട്ടീസ്. പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന ഹർജിക്കാരൻ്റെ ആരോപണം കണക്കിലെടുത്താണ് കോതിയുടെ നടപടി.
ദിവ്യ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികൾ സമ്പാദിച്ചു എന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
Also Read: യുവ ഡോക്ടറുടെ പീഡന പരാതി; വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
പി.പി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ടുണ്ടെന്നും ആറുമാസമായിട്ടും മൊഴി പോലും എടുത്തിട്ടില്ലെന്നും കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് ആരോരപിച്ചു. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നതുകൊണ്ടാണ് അന്വേഷണം നീട്ടുന്നതെന്നും വിജിലൻസ് അന്വേഷണം ആട്ടിമറിക്കാൻ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും ഇതില്‍ പങ്കുള്ളത് കൊണ്ടാണെന്നും ഷമ്മാസ് പറയുന്നു.
Also Read: കോതമംഗലത്തെ പെൺകുട്ടിയുടെ മരണം; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം പി.പി ദിവ്യ കോടതിയിൽ എതിർത്തു. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിൽ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
Read More: റൂട്ട് മാറ്റി കാലവർഷം; ഓഗസ്റ്റിൽ ഏറ്റവുമധികം മഴ എറണാകുളത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.