scorecardresearch

ഗൾഫിൽ നിന്ന് പ്രവാസികളെ ഉടൻ തിരിച്ചു കൊണ്ടുവരാനാകില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു

author-image
WebDesk
New Update
corona virus, covid 19, ie malayalam

കൊച്ചി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് പ്രവാസികളെ ഉടനടി തിരിച്ചു കൊണ്ടു വരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. വൈദ്യ സഹായം നൽകുന്നുണ്ടെന്നും പ്രവാസികൾക്ക് ബന്ധപ്പെടാൻ ടെലിഫോൺ സർവീസ് തുടങ്ങിയതായും എല്ലാ ഗൾഫ് രാജ്യങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിച്ചതായും കേന്ദ്രം കോടതിയെ അറിയിച്ചു.

Advertisment

പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ട് ദുബായ് കെഎംസിസിയും മറ്റും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എല്ലാവരും എത്രയും വേഗം തിരിച്ചു വരണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് കോടതി പരാമർശിച്ചു. എന്നാൽ കേരളം സർവസജ്ജമാണോയെന്ന് അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Also Read: ലോക്ക്ഡൗൺ: 12 കാരി നടന്നത് 100 കിലോമീറ്റർ, വീടിനു കുറച്ചകലെയായി കുഴഞ്ഞു വീണ് മരിച്ചു

പ്രവാസികൾ തിരിച്ചു വന്നാൽ വീടുകളിൽ നിരീക്ഷണത്തിൽ വിടാൻ പറ്റില്ല. അവർക്കായി പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സർക്കാർ അക്കാര്യം രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളം മാത്രമാണ് ആളുകളെ കൊണ്ട് വാരാൻ തയ്യാറായിട്ടുള്ളൂവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Advertisment

കേന്ദ്രം നൽകിയ വിശദീകരണത്തിൽ വ്യക്തത പോരെന്ന് കോടതി ചൂണ്ടിക്കാട്ടി. മരുന്ന്, സാമ്പത്തിക സഹായം എന്നീ കാര്യങ്ങൾ ഇല്ലെന്നും ഏതൊക്കെ രാജ്യങ്ങളിൽ എന്തൊക്കെ ചെയ്തുവെന്നും ആളുകൾ ബന്ധപ്പെടേണ്ട നമ്പറുകൾ, എങ്ങനെ ആളുകളെ സഹായിക്കുന്നു എന്നുള്ള കാര്യങ്ങൾ രേഖാമൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേസ് 24 ന് വീണ്ടും പരിഗണിക്കും.

Also Read: കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താല്‍പര്യം. ഇത് അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ്. അവര്‍ക്ക് ഓരോരുത്തര്‍ക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവര്‍ക്ക് ക്വാറന്‍റൈന്‍ സംവിധാനമുണ്ടാക്കും. അല്ലാത്തവർ വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: