വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു എന്നാണ് വിവരം. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം, ഉത്തരകൊറിയ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ഏപ്രിൽ 15ന് അദ്ദേഹത്തിന്റെ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളിൽ കിമ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് നിരവധി അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. അതിനും നാല് ദിവസം മുമ്പ് നടന്ന സർക്കാർതല യോഗത്തിൽ കിം പങ്കെടുത്തിരുന്നു.
Read More: എണ്ണ വില തിരിച്ചു കയറുന്നു; യുഎസ് വിപണിയിൽ ബാരലിന് വില പൂജ്യത്തിന് മുകളിൽ
അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രമായ ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തിരുന്നു.
കിമ്മിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിയ ശേഷം, അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കൽ സംഘത്തിലെ മിക്ക അംഗങ്ങളും ഏപ്രിൽ 19 ന് പ്യോങ്‌യാങ്ങിലേക്ക് മടങ്ങി. സംഘത്തിലെ ചിലർ കിം സുഖം പ്രാപിക്കുന്നതുവരെ മേൽനോട്ടം വഹിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വാർത്തകൾ റിപ്പോര്‍ട്ട് ചെയ്തത്.
ദൈവത്തെ പോലെ തങ്ങൾ കാണുന്ന നേതാവിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കർശന നിയന്ത്രണമാണ് ഉത്തരകൊറിയ ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 11 നാണ് കിം അവസാനമായി ഉത്തരകൊറിയൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Read in English: North Korea’s Kim Jong Un may be in ‘grave danger’ after surgery: Report