/indian-express-malayalam/media/media_files/uploads/2017/03/rice-l-reuters.jpg)
തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ. ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും ഒന്നിച്ചുവന്ന് റേഷൻ വാങ്ങുന്നത് ഒഴിവാക്കാൻ ചില ക്രമീകരണങ്ങൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. കാർഡ് നമ്പരുകൾ അനുസരിച്ചാണ് റേഷൻ വിതരണം നടക്കുക. സർക്കാർ ക്രമീകരണങ്ങൾ പാലിച്ചുവേണം റേഷൻ വാങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യദിനമായ ഇന്ന് (ഏപ്രിൽ ഒന്ന്) 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുള്ളവർക്കാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഏപ്രിൽ രണ്ടിന് 2,3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും മൂന്നിന് 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും. ഏപ്രിൽ നാലിന് 6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും അഞ്ചിന് 8,9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കുമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക.
Read Also: വിഷമകരമായ ദിവസങ്ങളെന്ന് ട്രംപ്; ഒരു ലക്ഷത്തിലേറെ കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്
അഞ്ച് ദിവസത്തിനുള്ളിൽ റേഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അതാത് ദിവസങ്ങളിലല്ലാതെ ആരും റേഷൻ വാങ്ങാനെത്തരുത്. നിർദേശിച്ചിട്ടുള്ള ദിവസം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കായി പിന്നീട് അവസരം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനാ വിഭാഗങ്ങളിലുള്ള കാർഡുടമകൾക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗത്തിൽപെടുന്ന കാർഡ് ഉടമകൾക്കുമാണ് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക. ഒരേസമയം ഒരു റേഷൻ കടയിൽ അഞ്ചു പേർ മാത്രമേ പാടുള്ളു. തിരക്കൊഴിവാക്കാൻ ടോക്കൺ അടക്കമുള്ള മാർഗങ്ങൾ പരിഗണിക്കും.
Read Also: റോഡുകളിലെ തിരക്ക്; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും
ശാരീരിക അവശതകളടക്കമുള്ള പ്രശ്നങ്ങൾ കാരണം റേഷൻ കടയിൽ പോകാൻ കഴിയാത്തവരെ സഹായിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും രജിസ്ട്രർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയും സേവനം ലഭ്യമാക്കും. ഇത്തരത്തിൽ സേവനം ലഭ്യമാക്കുമ്പോൾ അന്ത്യോദയ മുൻഗണനാ വിഭാഗങ്ങളിലുളളവർക്ക് പ്രഥമ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റക്ക് കഴിയുന്ന മുതിർന്ന പൗരർ, അവശതയനുഭവിക്കുന്നവർ എന്നിവർക്കുള്ള ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം.റേഷൻ കടകളിൽ തിരക്കൊഴിവാക്കുന്നതിനും മറ്റു പ്രശ്നങ്ങളൊഴിവാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also: Horoscope Today April 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ മാർച്ച് 25 നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കിവരുന്ന 35 കിലോ അരി തുടരും. നീല, വെള്ള കാര്‍ഡുകളുള്ളവര്‍ക്ക് 15 കിലോ അരി വീതം നല്‍കും. സംസ്ഥാനത്ത് റേഷൻ കര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും അരി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us