scorecardresearch

കോവിഡ്-19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ നൽകി

കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു

കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bigg boss mohanlal

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകി. ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന തുക മറ്റൊരു അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിൽ സംഭാവന ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Read Also: കോവിഡ് രോഗമുക്‌തി നേടിയ രേഷ്‌മയേയും നിപ ബാധിച്ച് മരിച്ച ലിനിയേയും പരാമർശിച്ച് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

publive-image

ദുരിതാശ്വാസ നിധിയിലേക്ക് ഇന്നു ലഭിച്ച പ്രധാന സംഭാവനകൾ:

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രൻ (മുംബൈ)- രണ്ട് കോടി

തിരുവിതാംകൂർ ദേവസ്വം ബോർഡ്- ഒരു കോടി

കല്യാൺ സിൽക്സ്- ഒരു കോടി

കിംസ് ആശുപത്രി - ഒരു കോടി

തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67,15000 രൂപ

കടയ്ക്കൽ സര്‍വ്വീസ് സഹകരണ ബാങ്ക്- 52 ലക്ഷം

Read Also: നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ; രൺബീറിനെ ഓടിച്ച് മമ്മൂട്ടി, ബച്ചന്റെ സൺഗ്ലാസ് തപ്പി മോഹൻലാൽ

Advertisment

അതേസമയം, കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Mohanlal Corona Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: