scorecardresearch

വിവാദ പരാമര്‍ശം കെണിയായി; കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവച്ചു

ഇന്ത്യൻ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനത്ത് നിന്നാണ് സാം പിത്രോദ രാജിവെച്ചത്. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

ഇന്ത്യൻ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനത്ത് നിന്നാണ് സാം പിത്രോദ രാജിവെച്ചത്. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

author-image
WebDesk
New Update
sam pitroda സാം പിത്രോഡ നരേന്ദ്ര മോദി ie malayalam ഐഇ മലയാളം

സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു (ഫയൽ ചിത്രം)

ഡൽഹി: വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവച്ചു. ഇന്ത്യൻ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനത്ത് നിന്നാണ് സാം പിത്രോദ രാജിവെച്ചത്. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

Advertisment

വടക്കു-കിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്ന സാം പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെ പോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കള‌ഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി.

ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പിത്രോദ നടത്തിയത്. വ്യത്യസ്തതകൾ ഉണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും ഇന്ത്യക്കാർ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പിത്രോദ പറഞ്ഞു. പിത്രോദയ്ക്കെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പറഞ്ഞു.

പിത്രോദയുടെ പ്രസ്താവന കോൺഗ്രസ് തള്ളി. പരാമർശം നിർഭാഗ്യകരമാണെന്നും കോൺഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്‍റെ പേരിൽ അധിക്ഷേപിച്ചുവെന്നും ചർമ്മത്തിന്‍റെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയില്‍ രാഹുൽ മറുപടി പറയണമെന്നും മോദി ആവശ്യപ്പെട്ടു.

Read More

Advertisment
Indian National Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: