/indian-express-malayalam/media/media_files/2025/08/13/shone-george-2025-08-13-18-33-10.jpg)
ചിത്രം: ഫേസ്ബുക്ക്/ഷോൺ ജോർജ്
കൊച്ചി: സിഎംആർഎൽ എക്സാലോജിക് ഇടപാട് കേസില്‍ ഹര്‍ജിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. ഷോണ്‍ ജോര്‍ജിന് രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്ഐഒ) അന്വേഷണ രേഖകള്‍ ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ രേഖകള്‍ കൈമാറാന്‍ വിചാരണക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ സിഎംആർഎൽ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎൽല്ലിൽ നിന്ന് എസ്എഫ്ഐഒ പിടിച്ചെടുത്ത ഡയറിയുടെ പകര്‍പ്പാണ് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടത്. ഇതിനെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി
ഷോൺ ജോർജിനു കേസുമായി യാതൊരു ബന്ധവുമില്ലെന്നും, രേഖകൾ നൽകിയാൽ ഇതു മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കുമെന്നും സിഎംആർഎൽ കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, സിഎംആർഎല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ഷോൺ ജോർജിനെ കോടതി നേരത്തെ വിലക്കിയിരുന്നു. സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
Read More:ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us