scorecardresearch

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ഉടൻ തീരുമാനം അറിയിക്കണം: കേന്ദ്രത്തോട് ഹൈക്കോടതി

വായ്പ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിച്ചിരുന്നു. അഡീഷണല്‍ സൊളിസിറ്റര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീരുമാനമെടുക്കാന്‍ അവസാനമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി

വായ്പ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിച്ചിരുന്നു. അഡീഷണല്‍ സൊളിസിറ്റര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീരുമാനമെടുക്കാന്‍ അവസാനമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി

author-image
WebDesk
New Update
Wayanad Landslide, 11- 08

വയനാട് ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലം (ഫയൽ ചിത്രം)

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. 

Advertisment

Also Read:ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി

വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.

Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് അഞ്ചു ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

Advertisment

ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു കോടതിയുടെ ചോദ്യം.

Also Read:ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി

വായ്പ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിച്ചിരുന്നു. അഡീഷണല്‍ സൊളിസിറ്റര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീരുമാനമെടുക്കാന്‍ അവസാനമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെപ്തംബര്‍ 10നകം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Read More: വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കി ബിജെപി

Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: