/indian-express-malayalam/media/media_files/uploads/2019/09/CMDRF-Fake.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) സംഭാവന നല്‍കേണ്ട ഔദ്യോഗിക സര്‍ക്കാര്‍ യുപിഐ ഐഡിയില്‍ മാറ്റം വരുത്തി തട്ടിപ്പിന് ശ്രമിച്ച ഒരാള്‍ പിടിയില്‍. ഔദ്യോഗിക ഐഡിയില്‍ ഒരു അക്ഷരം മാത്രം മാറ്റിയാണ് ഇയാള്‍ തട്ടിപ്പിന് ശ്രമം നടത്തിയത്. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി നിരവധി ആളുകളെ വഞ്ചിച്ച കേസില്‍ മാഹാരാഷ്ട്ര സ്വദേശി സബാജിത് രഘുനാഥ് യാദവിനെയാണ് (24 വയസ്) തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെത്തിയായിരുന്നു അറസ്റ്റ്.
Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ ഫേക്ക് ഐഡി; ജാഗ്രത വേണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട ഔദ്യോഗിക യുപിഐ ഐഡിയോടു സാമ്യമുള്ള വ്യാജ യുപിഐ ഐഡി വഴി പണം നിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.
Read Also: കുപ്രചരണങ്ങള്‍ ഏറ്റില്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.27 കോടി
Keralacmdrf@sbi എന്നതാണ് യഥാര്‍ഥ ഐഡി. അതിനു പകരം Kerelacmdrf@sbi എന്ന യുപിഐ ഐഡി പ്രചരിപ്പിച്ചായിരുന്നു പണം തട്ടൽ. കേരള എന്ന വാക്കില്‍ ഒരു ഇംഗ്ലീഷ് അക്ഷരം മാത്രം മാറ്റിയാണ് ഫേക്ക് യുപിഐ ഐഡി പ്രചരിപ്പിച്ചത്. 'Kerala' എന്ന വാക്കിൽ നാലാമത്തെ അക്ഷരമായ 'A' മാറ്റി 'E' എന്നാക്കിയായിരുന്നു ഇത്. പലരും ഇത് ശ്രദ്ധിക്കാതെ വ്യാജ അക്കൗണ്ടിലേക്ക് പണം അയക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us