scorecardresearch

വേവലാതി ബിജെപി ഒരു സീറ്റിൽ ജയിച്ചതിൽ, ജയത്തിനിടയിലും വോട്ട് ചോർച്ച യുഡിഎഫ് പരിശോധിക്കണം: മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രാജി ചോദിച്ച് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം സർക്കാരിന് എതിരല്ല. പ്രതിപക്ഷം നിയമസഭയിൽ രാജി ആവശ്യപ്പെട്ടതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രാജി ചോദിച്ച് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം സർക്കാരിന് എതിരല്ല. പ്രതിപക്ഷം നിയമസഭയിൽ രാജി ആവശ്യപ്പെട്ടതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

author-image
WebDesk
New Update
Pinarayi Vijayan

പ്രതിപക്ഷം നിയമസഭയിൽ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടി നൽകുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രാജി ചോദിച്ച് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവികാരം സർക്കാരിന് എതിരല്ല. പ്രതിപക്ഷം നിയമസഭയിൽ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Advertisment

"യുഡിഎഫ് ജയത്തിൽ എൽഡിഎഫിന് തൽക്കാലം ആവലാതിയില്ല. ജനം വോട്ട് ചെയ്തത് മോദിയെ മാറ്റി നിർത്തണമെന്നേ ചിന്തിച്ചിട്ടുള്ളൂ. മഹാവിജയത്തിന് ഇടയിലും വോട്ട് ചോർച്ച എങ്ങനെ ഉണ്ടായതെന്നത് യുഡിഎഫ് പരിശോധിക്കണം. ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ വിജയിച്ചു എന്നതാണ് പ്രശ്നം. എ.കെ. ആന്റണി പണ്ട് രാജിവച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല. പാർട്ടിയിലെ വിഭാഗീയത മൂലമാണെന്നത് ഓർക്കണം," പിണറായി വിജയൻ പറഞ്ഞു.

"തിരുവനന്തപുരത്തെ ശശി തരൂരിന്റേയും തൃശ്ശൂരിലെ സുരേഷ് ഗോപിയുടേയും വിജയം ഒരുപോലെ അല്ലെന്നതാണ് ഇതിൽ പ്രധാനം. ഇത് പ്രതിപക്ഷം കാണേണ്ടതുണ്ടെന്നാണ് ഇപ്പോൾ പറയാനുള്ളത്. കല്ല്യാശ്ശേരിയിലും മട്ടന്നൂരിലും വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കണം," പിണറായി വിജയൻ പറഞ്ഞു. 

മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷം പരിശോധിക്കുമെന്ന് വി.ഡി. സതീശൻ മറുപടി നൽകി. അതേസമയം, എൽഡിഎഫിന് വോട്ട് കുറഞ്ഞ വടകര, കല്ല്യാശേരി, ഉദുമ എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങളും പരിശോധിക്കണമെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടു.

Advertisment

Read More

Niyama Sabha Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: