/indian-express-malayalam/media/media_files/uploads/2020/01/cm-pinarayi-vijayan.jpg)
മലപ്പുറം: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണെന്നും മുഖ്യമന്ത്രി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ഗവർണർ റബർ സ്റ്റാമ്പല്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാൻ
"ഒരു കരുതൽ തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല. ജനം സാക്ഷി, നാട് സാക്ഷി, ഈ നാട് സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഹിറ്റ്ലർ ജർമ്മനിയിൽ ചെയ്യുന്നതാണ് ആർഎസ്എസ് ഇവിടെ ചെയ്യുന്നത്." പിണറായി വിജയൻ.
ഇത് രാജ്യത്തിന്റെ നിയമമല്ല. ആർഎസ്എസിന്റെ നിയമമാണ്. ആർഎസ്എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: വെളളാപ്പളളി തട്ടിയത് 1600 കോടി രൂപ, അന്വേഷണം വേണമെന്ന് സെൻകുമാർ
അതേസമയം ഗവർണർക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. നേരത്തെ നാട്ടുരാജ്യങ്ങൾക്ക് മുകളിൽ ബ്രിട്ടീഷുകാർ റസിഡന്റിനെ നിയമിക്കുമായിരുന്നു. അതുപോലെ കേരള സർക്കാരിന് മുകളിൽ റസിഡന്റ് ഇല്ലെന്ന് എല്ലാരും ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.