തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗ​ര​ത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനർ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ തെറ്റില്ല. അത് ഭരണഘടനാമരമായ അവകാശമാണ്. എന്നാൽ കോടതിയിൽ പോകുന്നതിന് മുമ്പ് സർക്കാർ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ ഗവർണറെ സമീപിക്കേണ്ടതായിരുന്നു. അത് ചെയ്യാത്തതിലൂടെ സർക്കാർ പ്രോട്ടോക്കോൾ ലംഘനം നടത്തി. ഗവർണർ റബ്ബർ സ്റ്റാമ്പല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാൻ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസിൽ ഒപ്പിടാനില്ലെന്ന് എന്തുകൊണ്ട് നിലപാടെടുത്തു എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ വിശദീകരണം. വാര്‍ഡ് വിഭജന ഓര്‍ഡിനൻസിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. ഭരണഘടനയും നിയമവും ആരും മറികടക്കരുത്.

Read More: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യക്തമാക്കി. സു​പ്രീം​കോ​ട​തി​യെ ആ​ർ​ക്കും സ​മീ​പി​ക്കാം. നി​യ​മ ഭേ​ദ​ഗ​തി​യി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി പോ​കു​ക​യാ​ണു വേ​ണ്ട​ത്.

നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ ഗ​വ​ർ​ണ​ർ എ​തി​ർ​ത്തി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​ർ അ​ന്നു പ്ര​തി​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​ന്ദ്രം പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പുന​ൽ​കു​ന്ന തു​ല്യ​ത​യു​ടെ ലം​ഘ​ന​മാ​ണ് ഈ ​നി​യ​മ​മെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

അതേസമയം, സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. ഗവർണറുമായി പ്രശ്നങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ഇനി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കാൻ മുഖ്യമന്ത്രിക്കും ഗവർണർക്കും സാധിക്കുമെന്നും എ.കെ ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഭരണപ്രതിന്ധി ഇല്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.