തിരുവനന്തപുരം: എസ്എൻഡിപി യൂണിയന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. എസ്എൻഡിപി യോഗത്തിൽനിന്ന് വെളളാപ്പളളി പണം തട്ടി. ട്രസ്റ്റിനു കീഴിലുളള കോളേജ്, സ്കൂൾ അഡ്മിഷനും നിയമനത്തിനുമായി 1600 കോടി രൂപയോളം രൂപ വെളളാപ്പളളി വാങ്ങി. ഇതിനൊന്നിനും രസീതില്ല. റവന്യൂ ഇന്റലിജൻസും ആദായ നികുതി വകുപ്പും ഇക്കാര്യം അന്വേഷിക്കണമെന്നും സെൻകുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്എൻഡിപി യൂണിയനിൽ കുടുംബവാഴ്ചയാണ് നടക്കുന്നത്. ക്രമക്കേടിലൂടെയാണ് വെളളാപ്പളളി തുടർച്ചയായി സെക്രട്ടറിയാവുന്നത്. ജനാധിപത്യ രീതിയിലല്ല തിരഞ്ഞെടുപ്പ് നടക്കുന്നത്. വെളളാപ്പളളിയും കുടുംബവും ഒരു തവണയെങ്കിലും എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കണം. ജനാധിപത്യപരവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും സെൻകുമാർ പറഞ്ഞു.
Read Also: ഗവർണർ റബർ സ്റ്റാമ്പല്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാൻ
വെളളാപ്പളളിയെ എതിർക്കുന്നവരെ കളളക്കേസിൽ കുടുക്കുന്നു. ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെളളാപ്പളളി പണമുണ്ടാക്കുകയാണ്. എസ്എൻഡിപി ട്രസ്റ്റിന്റെ ശാഖകൾ പലതും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.