scorecardresearch

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് ഇന്ന് തുടക്കം; ആദ്യ പരിപാടി ബഹ്റൈനിൽ

ഒക്ടോബർ 16 മുതൽ നവംബർ ഒൻപതുവരെ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്

ഒക്ടോബർ 16 മുതൽ നവംബർ ഒൻപതുവരെ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്

author-image
WebDesk
New Update
Pinarayi Vijayan | Chief Minister | death threat

പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഗള്‍ഫ് പര്യടനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്നുവരെ ഗൾഫ് രാജ്യങ്ങളിലുണ്ടാകും. സാംസ്കാരിക മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. 

Advertisment

Also Read: കേരളം കടക്കെണിയിലാണെന്ന വാദം തെറ്റ്, പ്രതികൂല സാഹചര്യങ്ങളിലും വികസന പ്രവർത്തനങ്ങൾക്ക് കുറവു വരുത്തിയിട്ടില്ല: മന്ത്രി കെ.എൻ ബാലഗോപാൽ

അതേസമയം, മുഖ്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. സൗദി ഒഴികെയുള്ള രാജ്യങ്ങളിലേക്കു പോകാനാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.

Also Read: 'മക്കളിൽ അഭിമാനം, ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ല'; കളങ്കിതനാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

Advertisment

ഒക്ടോബർ 16 മുതൽ നവംബർ ഒൻപതുവരെ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. 16 ന് ബഹ്റൈനിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25 ന് സലാലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. 

Also Read: മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൻ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു

അതിനുശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം. 30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തെത്തും. നവംബര്‍ 5 നാണ് കുവൈത്തിലേക്കുള്ള അടുത്ത യാത്ര. കുവൈത്തിലെ പരിപാടിക്ക് ശേഷം അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി അവിടെ അഞ്ച് ദിവസം ഉണ്ടാകും.

Read More: രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരൻ; ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: