scorecardresearch

രാജ്യത്തെ മത രാഷ്ട്രമാക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് ഇന്ന് രാഷ്ട്രം ഭരിക്കുന്നവർ ഇല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി

മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് ഇന്ന് രാഷ്ട്രം ഭരിക്കുന്നവർ ഇല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
CM Pinarayi Vijayan | governor

ഫയൽ ചിത്രം

മലപ്പുറം: ന്യൂനപക്ഷങ്ങളെ എല്ലാ മേഖലകളിലും അവഗണിച്ചുകൊണ്ട് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിൽ നിന്നും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ശാന്തിയും സമാധാനവും മെച്ചപ്പെടണമെങ്കിൽ മത നിരപേക്ഷത ഉറപ്പാക്കേണ്ടതുണ്ട്. അതിനായി മത രാഷ്ട്രവാദികളെ ശക്തിയോടെ എതിർക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ.  

Advertisment

മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ് ഇന്ന് രാഷ്ട്രം ഭരിക്കുന്നവർ ഇല്ലാതാക്കുന്നുവെന്നും മതപരമായ ചടങ്ങുകൾക്ക് രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നൽകുന്നവർ കാർമ്മികത്വം വഹിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. 

ഇന്ത്യയെ മാതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ഇത് ആശങ്കയുളവാക്കുന്നു. ഇതിനെ അനുകൂലിക്കാൻ കേരളത്തിലെ ആളുകൾ പോലും മുന്നോട്ടു വരുന്നു എന്ന് പറയുന്നത് അതിശയകരമാണ്. എന്നാൽ ഈ ശ്രമങ്ങളെയെല്ലാം കേരളം വളരെ കരുതലോടെ തന്നെ നേരിടും. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സംസ്ഥാൻ സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നാവർത്തിച്ച മുഖ്യമന്ത്രി അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. മുജാഹിദ് പ്രസ്ഥാനങ്ങൾ ബഹുസ്വരതയെ ഉൾക്കൊള്ളുന്നുവെന്നും സമൂഹപരിഷ്കരണത്തിനിറങ്ങിയ സംഘടനകൾ സാമുദായ സംഘടനകൾ മാത്രമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Read More

Central Government Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: