/indian-express-malayalam/media/media_files/uploads/2019/12/Kallachi-attack.jpg)
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണം. കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിലുണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശികളായ മൂന്നുപേർക്കു പരുക്കേറ്റു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞദിവസം കല്ലാച്ചിയില്‍ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കു നേരെയാണ് ആക്രണം നടന്നത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും ഇവരെ തിരിച്ചറിയാമെന്നും തൊഴിലാളികള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
Read Also: ശ്രദ്ധിക്കുക, ഇവയൊക്കെ നിങ്ങളുടെ കേൾവിശക്തിയെ ബാധിച്ചേക്കാം
കല്ലാച്ചി കോര്‍ട്ട് റോഡില്‍ ഇവര്‍ താമസിക്കുന്ന വാടക മുറിയിലെത്തിയാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതേ കാലോടെയായിരുന്നു സംഭവം. പരുക്കേറ്റ മൂന്നുപേരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഇതിലൊരാള്‍ക്കു തലയ്ക്കാണു പരുക്കേറ്റത്. ഇയാളുടെ തലയ്‌ക്ക് അഞ്ച് തുന്നലുകളുണ്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അക്രമികളെ തിരിച്ചറിയാമെന്നു തൊഴിലാളികള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നാദാപുരം സിഐ കെ.പി.സുനില്‍ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: ഈ കല്യാണച്ചെക്കനെന്താണ് ഇത്ര ഗൗരവം? ഇന്ദ്രൻസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങി. 20 തൊഴിലാളികളാണു കോഴിക്കോട്ടുനിന്നു മടങ്ങിയത്. ആക്രമണത്തെ തുടർന്ന് തങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നതെന്ന് അന്യസംസ്ഥാന തൊഴിലാളികൾ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.