/indian-express-malayalam/media/media_files/2025/04/19/DE2UGd6cw0r65VoNKtOF.jpg)
Source: Freepik
തിരുവനന്തപുരം: കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ. ഉയിർപ്പിന്റെ സന്ദേശം പകർന്നുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്ററാഘോഷങ്ങളുടെ ഭാഗമായി പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശ്രുശ്രൂഷകളും നടന്നു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടന്നു.
കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്. സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഓശാന ഞായറില്‍ തുടങ്ങിയ വിശുദ്ധവാരം അവസാനിക്കുന്നതും ഈസ്റ്റര്‍ ദിനത്തിലാണ്. ഒരു ഉയര്‍പ്പുണ്ടാകണമെങ്കില്‍ സഹനം നിറഞ്ഞ ഒരു കാലത്തെക്കൂടി അതിജീവിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഈ ഈസ്റ്റര്‍.
Read More
- Happy Easter Wishes 2025: ഈസ്റ്റര്‍ ആശംസകള്‍ കൈമാറാം
- Happy Easter Wishes 2025: പ്രിയപ്പെട്ടവര്‍ക്ക് നേരാം ഈസ്റ്റര്‍ ആശംസകള്‍
- Extra Coaches in Train: ഈസ്റ്റർ തിരക്ക്; പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ
- ഈസ്റ്ററിന് ഒരുക്കാം കോഴിയും പിടിയും, റെസിപ്പി സിംപിളാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us