scorecardresearch

മേഘങ്ങൾ ഉയർന്ന് സഞ്ചരിച്ചാൽ അതിതീവ്ര മഴ; ചർച്ചയായി പുതിയ പഠനം

ഇന്ത്യയിലുടനീളമുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കു കൂടുതൽ ആക്കം കുട്ടുന്നതിന് ശക്തമായ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ഇന്ത്യയിലുടനീളമുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്കു കൂടുതൽ ആക്കം കുട്ടുന്നതിന് ശക്തമായ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

author-image
WebDesk
New Update
Monsoon Nw

മേഘങ്ങൾ ഉയർന്ന് സഞ്ചരിച്ചാൽ അതിതീവ്ര മഴ

കൊച്ചി: കാലം മാറുന്നതിനനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുകയാണ്. ശക്തമായ മഴയെന്നത്് മാറി അതിതീവ്ര മഴയെന്ന് പദമാണ് ഇപ്പോൾ നാം കൂടുതലായും കേട്ടുവരുന്നത്. അതിതീവ്ര മഴയുടെ കാരണങ്ങൾ സംബന്ധിച്ച് സുപ്രധാനമായ പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേഘങ്ങളുടെ ഉയരം കൂടുന്നതിനനുസരിച്ച് മഴയുടെ തീവ്രതയും വർധിക്കുമെന്നാണ് പുതിയ പഠനം. 

Advertisment

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ചിലെ ഡോ. അജിൽ കോട്ടയിലിൻറെ   നേതൃത്വത്തിൽ കുസാറ്റിലെ ഡോക്ടറൽ ഫെലോ റോഷ്നി ആൻറണി, പ്രൊഫ. ഡോ. സതീശൻ, EUMETSAT-ൽ നിന്നുള്ള ഡോ. വിജു ഒ ജോൺ, യുകെ മെറ്റ് ഓഫീസിൽ നിന്നുള്ള ഡോ. പ്രിൻസ് സേവിയർ എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.

ഇന്ത്യയിലെ മൺസൂൺ ചലനാത്മകതയിൽ ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കുന്നു. തീവ്ര മഴയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള സംവഹന മേഘങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം ഒരു കിലോമീറ്റർ ഉയർന്നിരിക്കുന്നു  എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

ജിയോഫിസിക്കൽ റിസർച്ച്  ലെറ്റേഴ്‌സിൽ (GAL) 'ഇന്ത്യൻ വേനൽക്കാല മൺസൂൺ സീസണിൽ ആഴത്തിലുള്ള സംവഹന മേഘങ്ങളുടെ തീവ്രതയും ആവൃത്തിയും വർദ്ധിക്കുന്നതിൻറെ നിരീക്ഷണ തെളിവുകൾ' എന്ന തലക്കെട്ടിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചത്.

Advertisment

പഠനത്തിലെ കണ്ടെത്തലുകൾ

സാറ്റലൈറ്റ് നിരീക്ഷണങ്ങൾ ഉപയോഗിച്ച് 2000 മുതൽ 2020 വരെ ആഴത്തിലുള്ള സംവഹന മേഘങ്ങളിലെ മാറ്റങ്ങൾ വിലയിരുത്തിയപ്പോൾ, തെക്കുപടിഞ്ഞാറൻ കാലവർഷ സമയത്ത് അവയുടെ മുകൾഭാഗം ഏകദേശം ഒരു കിലോമീറ്റർ ഉയർന്നതായി ഗവേഷകർ  കണ്ടെത്തി.മേഘങ്ങളുടെ ഈ ഉയരവ്യത്യാസം, കൂടുതൽ ശക്തമായ സംവഹന പ്രവർത്തനം കാണിക്കുന്നു. ഇതിൻറെ ഫലമായി ഇന്ത്യൻ മൺസൂൺ സീസണിൽ തീവ്രമായ മഴയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ സംവഹന പ്രവർത്തനം കനത്ത മഴക്കും വെള്ളപ്പൊക്കത്തിനുമുള്ള സാഹചര്യം സ്രഷ്ടിക്കുന്നു.ഇത് പടിഞ്ഞാറും, കിഴക്കൻ തീരങ്ങളിലും, ചൂടുപിടിച്ച ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്രഭാവത്തിൽ ശക്തമായ സംവഹന പ്രവർത്തനവും അതിശക്തമായ മഴയും അനുഭവപ്പെടുന്നതിന് വഴിയൊരുക്കുന്നു. മൺസൂൺ കാലത്ത് വടക്കുകിഴക്കൻ ഇന്ത്യയിൽ തീവ്രമായ മഴയിലെ വർദ്ധനവിനും ഇത് വഴിവെക്കും.

ഇന്ത്യയിലുടനീളം കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന സാധ്യതയെ ഉയർത്തിക്കാട്ടുന്നതിനോടൊപ്പം കാലാവസ്ഥാ പ്രതിരോധ നടപടികളുടെ അടിയന്തര ആവശ്യകതയും പഠനം ഊന്നിപ്പറയുന്നു.

Read More

Rain Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: