scorecardresearch

മിനിമം മാർക്ക് തിരിച്ചുവരുന്നു ; അടുത്ത വർഷം മുതൽ പരീക്ഷാ രീതിയിൽ മാറ്റം

പരീക്ഷാ രീതിയെ കുറിച്ചുള്ള സമഗ്ര പഠനത്തിനും ചർച്ചകൾക്കുമായി വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി

പരീക്ഷാ രീതിയെ കുറിച്ചുള്ള സമഗ്ര പഠനത്തിനും ചർച്ചകൾക്കുമായി വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി

author-image
WebDesk
New Update
Exam

പരീക്ഷാ രീതിയെ കുറിച്ചുള്ള സമഗ്ര പഠനത്തിനും ചർച്ചകൾക്കുമായി വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ നടപ്പാക്കിക്കൊണ്ട് അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതിയിൽ സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മിനിമം മാർക്ക് 12 എന്നതാക്കി മാറ്റും. പരീക്ഷാ രീതിയെ കുറിച്ചുള്ള സമഗ്ര പഠനത്തിനും ചർച്ചകൾക്കുമായി വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി വ്യക്തമാക്കി.

Advertisment

"എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുക. ഈ നിർദ്ദേശങ്ങളടക്കം ചർച്ച ചെയ്യാനാണ് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുക" മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

കോൺക്ലേവിൽ വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കും. അധ്യാപക സംഘടനകളടക്കം എല്ലാവരേയും ഈ ചർച്ചകളിൽ പങ്കെടുപ്പിച്ച് അഭിപ്രായങ്ങൾ ആരായുമെന്നും എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാകും പരീക്ഷാ രീതി മാറ്റുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിലേക്ക് വകുപ്പ് കടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.  

അതേ സമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനത്തിൽ നേരിയ കുറവുണ്ട്.ഈ വർഷത്തെ വിജയശതമാനം 99.69 ആണ്. കഴിഞ്ഞ വർഷം ഇത് 99.70 ആയിരുന്നു. ഫലം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ അറിയാം. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.

Advertisment

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 425563 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിലും (99.92) വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്. (99.08)

പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകാം. സേ പരീക്ഷ മേയ് 28 ന് നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭ്യമാകും. 

Read More

Kerala Sslc Result

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: