scorecardresearch

സീരിയലുകൾക്കും സെൻസറിങ് അനിവാര്യം; പി സതീദേവി

സീരിയലുകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു

സീരിയലുകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു

author-image
WebDesk
New Update
P Satheedevi, Kerala women's commission, Kochi Gang rape, Women safety

പി സതീദേവി

തിരുവനന്തപുരം: സീരിയൽ രംഗത്ത് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു. മെഗാ സീരിയൽ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോർട്ട് നൽകിയത്. സീരിയലുകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു.

Advertisment

വർഷം തോറും മൂന്ന് പ്രധാനറിപ്പോർട്ടുകൾ വനിത കമ്മീഷൻ സർക്കാരിന് നൽകാറുണ്ട്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് താൻ അധ്യക്ഷയായ കാലത്തുളളതല്ല. അത് പരിശോധിച്ച ശേഷം അക്കാര്യത്തിൽ കുടുതൽ പ്രതികരിക്കാമെന്ന് സതീദേവി പറഞ്ഞു. സീരിയലുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന നടിമാർ ഉൾപ്പടെ നിരവധി പേരുടെ പരാതികൾ വനിത കമ്മീഷന് മുൻപിൽ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷൻ നടത്തിയിരുന്നു. തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽമേഖലയിലെ സുരക്ഷിതത്വം, സേവന വേതനവ്യവസ്ഥകൾ എല്ലാം അവിടെ ചർച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോർട്ട് സർക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

ചില സീരിയലുകൾ സമൂഹത്തിൽ നല്ല സന്ദേശങ്ങളല്ല നൽകുന്നത്. കുട്ടികളിൽ അടക്കം തെറ്റായ സന്ദേശം കൊടുക്കാൻ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതുകൊണ്ടുതന്നെ സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നൽകും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതിൽ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മലയാള ടെലിവിഷൻ സീരിയൽ കഥകൾ, എപ്പിസോഡുകൾ എന്നിവ സംപ്രേഷണം ചെയ്യും മുൻപ് സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷൻ 2017-18 ൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്. മെഗാപരമ്പരകൾ നിരോധിച്ച്, എപ്പിസോഡുകൾ 20 മുതൽ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലിൽ രണ്ടുസീരിയൽ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

Advertisment

Read More

Kerala Womens Commission Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: