scorecardresearch

സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതിൽ ബിജെപിക്കില്ലാത്ത് പ്രശ്‌നം സിപിഎമ്മിന് -വിഡി സതീശൻ

ബിജെപിക്കാർ മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും സതീശൻ ചോദിച്ചു

ബിജെപിക്കാർ മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും സതീശൻ ചോദിച്ചു

author-image
WebDesk
New Update
VD Satheesan, UDF

വിഡി സതീശൻ

കൊച്ചി : ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നതിൽ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥതപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിന്, പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നും വിഡി സതീശൻ പറഞ്ഞു.

Advertisment

ബിജെപിക്കാർ മറ്റൊരു പാർട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും സതീശൻ ചോദിച്ചു.സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകൾ കോൺഗ്രസിലേക്ക് വരും. സന്ദീപ് വാര്യരെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ആർഎസ്എസുകാർ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്?. കോൺഗ്രസിൽ നിന്നും ആരെങ്കിലും ബിജെപിയിൽ ചേർന്നാൽ അതിൽ സന്തോഷിക്കുകയും, കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കൾ, ബിജെപിയിലെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിനാണ്?. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്.

സന്ദീപ് വാര്യർ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റൽ ക്ലിയറാണ് എന്നൊക്കെ പറഞ്ഞത് സിപിഎം നേതാക്കളാണ്. അദ്ദേഹം പാർട്ടിയിലേക്ക് വന്നാൽ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ പറഞ്ഞു. ഞങ്ങളുടെ പാർട്ടിയിൽ ചേരാത്തതിനാൽ ഇയാൾ വലിയ കുഴപ്പക്കാരനാണെന്നാണ് ഇപ്പോൾ പറയുന്നത്. മന്ത്രി എംബി രാജേഷിന്റെ കാപട്യം ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുകയാണ് എന്നും വിഡി സതീശൻ പറഞ്ഞു.

Read More

Advertisment
Vd Satheeshan Sandeep Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: