scorecardresearch

സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്

വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്

author-image
WebDesk
New Update
ration shop, kerala, strike

സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും

തൃശൂർ: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷൻ കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികൾ. വേതനം ഉടൻ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ധനകാര്യ വകുപ്പിന് റേഷൻ വ്യാപാരികളോട് ചിറ്റമ്മ നയമാണെന്ന് സമര പ്രഖ്യാപനം നടത്തി ജോണി നെല്ലൂർ പറഞ്ഞു.

Advertisment

കഴിഞ്ഞ രണ്ടുമാസമായി കമ്മീഷൻ ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പ് മറ്റെല്ലാ വിഭാഗങ്ങൾക്കും പണം കൊടുക്കുന്നുണ്ട്. എന്നാൽ റേഷൻ വ്യാപാരികളോട് ചിറ്റമ്മ നയം പുലർത്തുന്നു. കടകൾ അടച്ചിട്ട് സമരം നടത്താൻ താൽപ്പര്യമില്ല. എന്നാൽ അനിവാര്യമായ സാഹചര്യത്തിലാണ് നവംബർ 19 ന് റേഷൻ കടകൾ അടച്ച് സമരം നടത്താൻ തീരുമാനിച്ചതെന്നും ജോണി നെല്ലൂർ പറഞ്ഞു.

ഭക്ഷ്യവകുപ്പിൽ നിന്ന് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ ധനകാര്യവകുപ്പ് വിഷയത്തിൽ മെല്ലപ്പോക്കു തുടരുകയാണ്. എകെആർആർഡിഎ, കെആർയു - സിഐടിയു, കെഎസ്ആർആർഡിഎ എന്നീ സംഘടനകൾ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തിന്റ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം മാർച്ച് സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

Read More

Advertisment
Ration Shop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: