scorecardresearch

വാളയാർ പീഡന കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

കുട്ടികൾ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാൻ മാതാപിതാക്കൾ തയ്യാറായില്ലെന്ന് സിബിഐ കണ്ടെത്തൽ

കുട്ടികൾ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാൻ മാതാപിതാക്കൾ തയ്യാറായില്ലെന്ന് സിബിഐ കണ്ടെത്തൽ

author-image
WebDesk
New Update
valayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം. മാതാപിതാക്കൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് അന്വേഷണം നടത്തിയ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ആറ് കേസുകളിൽ കുറ്റപത്രം നൽകിയത്.

Advertisment

കുട്ടികൾ ബലാത്സംഗത്തിനിരയായ വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാൻ മാതാപിതാക്കൾ തയ്യാറായില്ലാ എന്നാണ് സിബിഐയുടെ കണ്ടെത്തൽ.​ അച്ഛനും അമ്മയ്ക്കുമെതിരേ ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

2017 ജനുവരി 13 നാണ് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിൽ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ പതിമൂന്നുകാരിയെ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു. 

പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിലെ പ്രതികൾ. ആദ്യം വിചാരണ നടത്തിയ പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. 2021 ജനുവരി 6ന് വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്യുകയും, പുനർവിചാരണയ്ക്കും തുടരന്വേഷണത്തിനും നിർദ്ദേശം നൽകുകയും ആയിരുന്നു. പിന്നീട് മാതാപിതാക്കളുടെ ആവശ്യത്തെ തുടർന്ന് കേസ് അന്വേഷണം സിബിഐക്ക് കൈമാറി. കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Read More

Advertisment
Walayar Rape Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: