scorecardresearch

വിവാദ വീഡിയോ: കെ സുധാകരനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നത്

വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നത്

author-image
WebDesk
New Update
വിവാദ വീഡിയോ: കെ സുധാകരനെതിരെ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

തിരുവനന്തപുരം: കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. സ്ഥാനാർഥിയുടെ പ്രചരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടികാട്ടി. സുധാകരനെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്കാണ് തിരഞ്ഞെടുപ്പ് ഓഫീസർ​ നിർദേശം നൽകിയിരിക്കുന്നത്.

Advertisment

ഷോര്‍ട്ട് ഫിക്ഷന്‍ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിലെ സ്ത്രീവരുദ്ധ പരാമര്‍ശങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നത്. സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

Also Read:സ്ത്രീ വിരുദ്ധ പരാമർശമുള്ള വീഡിയോ, കെ.സുധാകരനെതിരെ വ്യാപക പ്രതിഷേധം

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന് തുടങ്ങുന്ന പ്രചാരണ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പി.കെ.ശ്രീമതിയെയാണ് വീഡിയോയിൽ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്. സ്ത്രീകൾ മുൻനിരയിലേക്ക് വന്നിട്ട് കാര്യമില്ലെന്ന തരത്തിലാണ് പ്രചാരണ വീഡിയോ. ഒടുക്കും സുധാകരനെ കുറിച്ച് ‘ഓൻ ഒരു ആൺകുട്ടിയാണ്’ എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Advertisment

അതേ സമയം പ്രചരണ വീഡിയോയിൽ അവൾ എന്ന് പറഞ്ഞിട്ടില്ലെന്നും സ്ത്രീവിരുദ്ധതയില്ലെന്നുമായിരുന്നു കെ സുധാകരന്റെ ന്യായികരണം. ഒരു വ്യക്തിയെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞതെന്നും അതിലെ തെറ്റ് എന്താണെന്നും സുധാകരൻ ചോദിച്ചു. തനിക്ക് ഒരു ജാഗ്രത കുറവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പെണ്ണ് പെണ്ണ് തന്നെയാണെന്നും കൂട്ടിച്ചേർത്തു.

Also Read:വര്‍ഗീയ പരാമര്‍ശം; ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരെ ഹര്‍ജി

Election Commission Udf K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: