scorecardresearch

Nilambur By-Election: നിലമ്പൂരിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി

Nilambur By-Election: എല്ലാ മുന്നണികളുടെ പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് അവസാനവട്ട പ്രചാരണം ഏകോപിപ്പിക്കുന്നത്‌

Nilambur By-Election: എല്ലാ മുന്നണികളുടെ പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് അവസാനവട്ട പ്രചാരണം ഏകോപിപ്പിക്കുന്നത്‌

author-image
WebDesk
New Update
priyanaka at nilambur

നിലമ്പൂരിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്

Nilambur By-Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ. പരസ്യപ്രചാരണം തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാർഥികൾ കരുത്ത് കാട്ടുന്നത്. ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധി ഞായറാഴ്ച നിലമ്പൂരിൽ പ്രചാരണത്തിനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി പ്രചാരണം നടത്തി. 

Advertisment

Also Read: രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ

പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താൻ കളത്തിലിറങ്ങി.എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരും സജീവമായിട്ടുണ്ട്. 

Also Read: മലക്കം മറിഞ്ഞ് ശശീന്ദ്രൻ; ഗൂഢാലോചനയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി

Advertisment

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.പെൻഷൻ പോലും രാഷ്ട്രീയവൽക്കരിച്ചു. തിരഞ്ഞെടുപ്പ് നോക്കിയാണ് പെൻഷൻ കൊടുക്കുന്നത്. ഇപ്പോഴത്തെ സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് ഒൻപത് വർഷം കൊണ്ട് കണ്ടാതാണെന്നും പ്രിയങ്ക വിമർശിച്ചു. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയുന്ന ഒരു സർക്കാരാണ് മാറ്റത്തിലൂടെ വരേണ്ടതെന്നും  പ്രിയങ്ക പറഞ്ഞു.

Also Read: വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ

നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് പത്താൻ പറഞ്ഞു.നിലമ്പൂരിൽ അൻവറിന് വലിയ ജനപിന്തുണയുണ്ടെന്ന് യൂസഫ് പത്താൻ പറഞ്ഞു. ഇത്രയും ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസിന് പി വി അൻവർ വലിയ ശക്തിയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് യൂസഫ് പത്താൻ പറഞ്ഞു.

അതേസമയം, പി വി അൻവർ കൊടുംവഞ്ചകനെന്ന് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അൻവറിനെ വിമർശിച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്തെത്തിയത്. എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രീണനം നടത്തുവാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Read More

കനത്ത മഴ; അഞ്ച് ജില്ലകളിൽ നാളെ അവധി

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: