scorecardresearch

മന്ത്രിസഭായോ​ഗം ഇന്ന്, സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല; സമവായത്തിനുള്ള നീക്കത്തിൽ സിപിഎം

പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ

പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ

author-image
WebDesk
New Update
cabinet meet

പിഎം ശ്രീ വിഷയത്തിൽ സമവായത്തിലെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം

തിരുവനന്തപുരം: ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. പിഎം ശ്രീ വിഷയത്തിൽ സമവായത്തിലെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ വിട്ടു നില്‍ക്കും. അതേസമയം, സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. 

Advertisment

Also Read: തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ കളിപ്പാവയാകരുത്; എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. വിഷയത്തിൽ, സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇടപെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വയുമായി എം.എ.ബേബി ഫോണില്‍ സംസാരിച്ചെങ്കിലും രമ്യതയിലെത്താനായില്ല. സര്‍ക്കാര്‍, പദ്ധതിയില്‍ നിന്ന് പിന്‍മാറാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് സിപിഐ.

പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നുമാണ് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടന്ന അനുനയ ചർച്ചയ്ക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചത്.

Advertisment

Also Read: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നടപടികൾക്ക് തുടക്കം

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആരോടും ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?

സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ടതോടെയാണ് സിപിഐ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. 

Read More: ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ടു; ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

Cpi Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: