scorecardresearch

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നടപടികൾക്ക് നാളെ തുടക്കം

2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വോട്ടർപട്ടിക പരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു

2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വോട്ടർപട്ടിക പരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു

author-image
WebDesk
New Update
Chief Election Commissioner Gyanesh Kumar

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ഡൽഹി: കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കുന്നതിന്റെ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. 

Advertisment

ബിഹാറിൽ എസ്ഐആറിന്റെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും പുതുച്ചേരി അടക്കമുള്ള കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Also Read: തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി

Advertisment

എസ്‌ഐആർ രണ്ടാം ഘട്ടത്തിനായി പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 'വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ഓരോ വീടുകളിലും മൂന്നു തവണ സന്ദർശിക്കും. അർഹരായ എല്ലാവർക്കും എസ്ഐആർ വോട്ട് ഉറപ്പാക്കുമെന്നും അനർഹരായവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

Also Read: ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

തിരിച്ചറിയൽ രേഖകൾക്കായി ആധാർ കാർഡുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിൽ 7.5 കോടി ആളുകൾ എസ്‌ഐആറിന്റെ ഭാഗമായെന്നും അപ്പീലുകളില്ലാതെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തീകരിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രക്രിയകളെ കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Read More: എഐ മന്ത്രി ഗർഭിണി, കുട്ടികൾ 83; വിചിത്ര പ്രഖ്യാപനവുമായി അൽബേനിയൻ പ്രധാനമന്ത്രി

vote Election Commision Of India Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: