/indian-express-malayalam/media/media_files/2025/08/14/koyilandi-bridge-2025-08-14-18-29-35.jpg)
കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കെ തകർന്ന് പാലം
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിൻറെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻറെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.
Also Read: ന്യൂനമർദം ശക്തിപ്പെട്ടു; കേരളത്തിൽ എല്ലാ ജില്ലകളിലും മഴയും കാറ്റും
നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് തകർന്ന് വീണത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് ബോർഡിൻറെ മേൽനോട്ടത്തിലാണ് നിർമാണ പ്രവൃത്തി നടക്കുന്നത്.
Also Read: നിമിഷ പ്രിയയുടെ മോചനം; ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി
തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. പ്രൊജക്ട് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രൊഡജ്ക്ട് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
Also Read:സിഎംആർഎൽ - എക്സാലോജിക് ഇടപാട്: ഷോണ്‍ ജോര്‍ജിന് തിരിച്ചടി; രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി
കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പാലത്തിന് 265 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ. കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. അപകട സമയത്ത് പാലത്തിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Read More: സാന്ദ്ര തോമസിൻറെ ഹർജി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.