/indian-express-malayalam/media/media_files/sNj3sFOecRXnQlmEqF0u.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിസരം അരിച്ചുപെറുക്കി അന്വേഷിച്ച് ബോംബ് സ്ക്വാഡ്. തിരുവനന്തപുരത്തെ പൊലിസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. രാവിലെ 11 മണിയോടെയാണ് പൊഴിയൂരിൽ നിന്ന് ഫോണിൽ ഭീഷണി സന്ദേശം എത്തിയത്.
തുടർന്ന് പൊലിസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി സെക്രട്ടേറിയറ്റിനകവും പുറവും ഒരുപോലെ പരിശോധിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്തെ കുളത്തൂർ സ്വദേശിയായ നിധിൻ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പൊലിസ് പറയുന്നു. പൊഴിയൂർ പൊലിസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചതെന്നാണ് പൊലിസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായി ചോദ്യം ചെയ്യുകയാണ്.
വൻതോതിലുള്ള പൊലിസ് സന്നാഹമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് തടിച്ചുകൂടിയത്. നിരവധി ഡോഗ് സ്ക്വാഡുകളും സെക്രട്ടേറിയറ്റിന് മുൻവശത്തായി അരിച്ചുപെറുക്കി പരിശോധന നടത്തി. അതേസമയം, സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കി ഏഴാം ക്ലാസുകാരൻ പൊലിസ് ആസ്ഥാനത്തേക്ക് വിളിച്ചിരുന്നു.
മ്യൂസിയം പൊലിസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. പൊലിസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ അസഭ്യ വർഷവും ഈ 12കാരൻ നടത്തി. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ മറ്റ് നിയമനടപടികൾ ഒന്നും എടുത്തിരുന്നില്ല. കൗണ്‍സിലിങ്ങ് നല്‍കാനായിരുന്നു പൊലിസ് തീരുമാനം.
Read more Similiar Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us