scorecardresearch

Attukal Pongala: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ലക്ഷങ്ങൾ, ഭക്തിസാന്ദ്രമായി അനന്തരപുരി

രാവിലെ 10.15ഓടെയാണ് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകർന്നത്. ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടന്നു

രാവിലെ 10.15ഓടെയാണ് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകർന്നത്. ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം:പൊങ്കാല പുണ്യം തേടി അണമുറിയാതെ ഭക്തർ ആറ്റുകാലിലേക്ക് ഒഴുകിയെത്തിയതോടെ ഭക്തിസാന്ദ്രമായി അനന്തരപുരി. പണ്ടാര അടുപ്പിൽ നിന്ന് രാവിലെ 10.15ഓടെ തീപർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മനസ്സും ശരീരവും ആറ്റുകാൽ ദേവിക്ക് സമർപ്പിച്ച ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ  ഉച്ചപൂജയും പൊങ്കാല നിവേദ്യവും നടന്നു.

Advertisment

Attukal Pongala

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പൊങ്കാല സമർപ്പിക്കാൻ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് എത്തിചേർന്നത്.  ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നുകഴിഞ്ഞു. 

attukal

Advertisment

പൊങ്കാല ദിവസം 4500 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഷാഡോ, മഫ്തി പോലീസുകാരെയും വനിതാ പോലീസുകാരെയും വിന്യസിക്കും. കന്യാകുമാരിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണം നടത്താനായി നൂറോളം സിസിടിവി കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ മേഖലകളിലും പോലീസ് സിസിടിവി കാമറകളിലൂടെ നിരീക്ഷണം നടത്തും. കൂടാതെ, നഗരത്തെ ആറ് പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോൺ നിരീക്ഷണവും നടത്തും

ആറ്റുകാൽ ക്ഷേത്രവും പൊങ്കാല സമർപ്പണവും

ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാൽ, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആരാധിക്കുന്നത്. 

മൺകലത്തിലാണ് ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. ഞാൻ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്‌നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു.മനസ്സ് നിഷ്‌കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. 

news

അഗ്‌നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്‌കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാൽ മറച്ചു വച്ചിരിക്കുന്നു.ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല.

news

ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങൾ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല  വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ.ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടതെന്നാണ് വിശ്വാസം.

പൊങ്കാല ദിവസത്തെ  ചടങ്ങുകൾ

രാവിലെ 4:30 : പള്ളിയുണർത്തൽ
5:00 : നിർമ്മാല്യദർശനം
5:30 : അഭിഷേകം
6:05 : ദീപാരാധന
6:40 : ഉഷഃപൂജ, ദീപാരാധന
8:30 : പന്തീരടിപൂജ, ദീപാരാധന
9:45 : ശുദ്ധപുണ്യാഹം
10:15 : അടുപ്പ്‌വെട്ട്, പൊങ്കാല
ഉച്ചയ്ക്ക് 1:15 : ഉച്ചപൂജ, പൊങ്കാല നിവേദ്യം, ദീപാരാധന
1:45 : ഉഷഃശ്രീബലി, ഉച്ചശ്രീബലി
വൈകുന്നേരം 6:45 : ദീപാരാധന
രാത്രി 7:45 : കുത്തിയോട്ടം ചുരൽകുത്ത്
11:15 : പുറത്തെഴുന്നള്ളിപ്പ്

Read More

Temple Attukal Pongala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: