scorecardresearch

എൺപതുകാരിക്ക് നേരെ പീഡനശ്രമം; എഴുപത്തിനാലുകാരൻ പിടിയിൽ

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ വയോധികയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ വയോധികയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു

author-image
WebDesk
New Update
Rape

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വയോധിയ്ക്ക് നേരെ ബലാൽസംഗശ്രമം നടത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ എഴുപത്തിനാലുകാരൻ പിടിയിൽ. പത്തനംതിട്ട വി കോട്ടയത്താണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിൽ വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയൻ (74)നെ കോന്നി പോലീസ് പിടികൂടി. 

Advertisment

ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ വയോധികയുടെ വീട്ടിൽ  അതിക്രമിച്ചകയറിയ പ്രതി, കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.ഇവരുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം.മകൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പ്രതിയെത്തിയത്. വീട്ടിൽ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു.പിടിവലിയ്ക്കിടെ വയോധികയുടെ ഇടതുകൈക്ക് ഉൾപ്പെടെ പരിക്കേറ്റു. 

വയോധികയുടെ  അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.കോന്നി പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെയും കേസെടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

Crime Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: