/indian-express-malayalam/media/media_files/uploads/2017/03/deadmurder-thinkstock_759.jpg)
മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (55) ആണ് മരിച്ചത് (പ്രതീകാത്മക ചിത്രം)
പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (55) ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തതോടെ ചെല്ലനെ തൃശ്ശൂരിലേക്ക് മാറ്റാൻ വൈകിയിരുന്നു. ഇന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജില്‍ വച്ചാണ് ഇദ്ദേഹത്തിന്റെ മരണം.
ശനിയാഴ്ച മഴക്കെടുതിയില്‍ പരിക്കേറ്റ യുവാവിനും വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരണം സംഭവിച്ചിരുന്നു. അട്ടപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തത് തന്നെയാണ് ഫൈസലിന്‍റെ കാര്യത്തിലും തിരിച്ചടിയായത്.
ഈ സംഭവമുണ്ടാക്കിയ ബഹളം കെട്ടടങ്ങും മുമ്പേയാണ് സമാനമായ രീതിയിൽ ചികിത്സ വൈകുകയും മറ്റൊരു രോഗി കൂടി മരിക്കുകയും ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ആട് മേയ്ക്കാൻ പോയ ചെല്ലനെ രാത്രിയില്‍ ബോധരഹിതനായി വനത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകാൻ ഐസിയു ആംബുലൻസ് ഇല്ലാതിരുന്നതോടെ നാല് മണിക്കൂര്‍ കാത്തുകിടക്കേണ്ടി വന്നു.
രാത്രി 12.30ഓടെയാണ് ഒടുവില്‍ ചെല്ലനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജില്‍ എത്തിക്കുന്നത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഫൈസലിന് സമയത്തിന് ചികിത്സ ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. നിയമപരമായി പരാതി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇവർ അറിയിച്ചിരുന്നു.
Read More Kerala News Here
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ​ഗോവിന്ദൻ
- മദ്യനയത്തിലെ ഇളവുകൾക്ക് ലക്ഷങ്ങളുടെ പ്രത്യുപകാരം? സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം
- 'മോദിയുടെ ഭാഷ സാധാരണക്കാരൻ പോലും പറയാൻ മടിക്കുന്ന തരത്തിലേത്'; കെ. മുരളീധരൻ
- വിഷു ബമ്പര്‍ നറുക്കെടുപ്പ്: ഇനി ഒരു ദിവസം മാത്രം, വിറ്റഴിഞ്ഞത് 41 ലക്ഷം ടിക്കറ്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us