/indian-express-malayalam/media/media_files/uploads/2017/02/kerala-assembly.jpg)
തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നാണക്കേടിൽ നിൽക്കുന്ന സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാകും ഈ സമ്മേളനകാലത്ത് പ്രതിപക്ഷം ശ്രമിക്കുക. ബാർ കോഴയും, മാസപ്പടി കേസും മുതൽ ഏറ്റവുമൊടുവിലായി ക്രിസ്തീയ പുരോഹിതനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശവും വരെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം ഇതിനെയെല്ലാം പ്രതിരോധിക്കുക.
തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 28 ദിവസത്തേക്ക് ചേരുന്ന നിയമസഭാ സമ്മേളനം ജൂലൈ 25 നാണ് അവസാനിക്കുക. ആദ്യ ദിവസം തന്നെ അടിയന്തിര പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തോട് കഴിഞ്ഞ ദിവസം സ്പീക്കർ എ എൻ ഷംസീർ അഭ്യർത്ഥിച്ചിരുന്നു. അതിനാൽ ആദ്യ ദിനം ഇത് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.
മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടക്കവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കാനാണ് സാധ്യത. സഭയ്ക്ക് പുറത്തും സർക്കാരിനെതിരെയുള്ള കടുത്ത പ്രതിഷേധത്തിനാണ് പ്രതിപക്ഷ യുവജന സംഘടനകളടക്കം പദ്ധതിയിട്ടിരിക്കുന്നത്. ബാര്‍കോഴ വിവാദത്തില്‍ 11ന് യൂത്ത് കോണ്‍ഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.