scorecardresearch

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോ​ഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
amoebic meningoencephalitis

മലപ്പുറം സ്വദേശിയായ10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ഉത്രാട പാച്ചിലില്‍ നാടും നഗരവും; നാളെ പൊന്നോണം

Advertisment

ഏതാനും ദിവസം മുൻപ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചിരുന്നു. മൂന്നു മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് കുഞ്ഞിന് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറഞ്ഞിരുന്നു. മലപ്പുറം കാപ്പിൽ സ്വദേശിയായ റംല (52) ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ എട്ടിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് അധികൃതർ അറിയിച്ചു. 

Also Read: 'ഗുരുവിനെ പകർത്തിയ നേതാവ്;' യുവത്വത്തിനു വഴികാട്ടാനും സംഘടനയെ ശാക്തീകരിക്കാനും വെള്ളാപ്പള്ളിക്കായി: മുഖ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം കൂടിവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവുമാണ് ഉണ്ടായത്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. 

Advertisment

Also Read:സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് വീണ്ടും തിരിച്ചടി; വിദേശ യാത്രാനുമതി ഇല്ല

മിക്കവാറും ജലാശയങ്ങളില്‍ അമീബ കാണാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

Read More: 'സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ കൊടുക്കും'; പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: