/indian-express-malayalam/media/media_files/vUy0L4fOxwn9JlAtLXDn.jpg)
Amith Sha Kerala Visit Updates
Amith Sha Kerala Visit Updates: കൊച്ചി:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച കൊച്ചിയിലെത്തും. രാത്രി എട്ടുമണിയോടെയാകും കേന്ദ്ര ആഭ്യന്തര മന്ത്രി കൊച്ചിയിൽ എത്തുന്നത്.
Also Read:തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം: റിനി ആൻ ജോർജ്
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്‌ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജങ്‌ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം.
Also Read: മുന്നറിയിപ്പുകൾ ഇല്ല; സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്ക് മാത്രം സാധ്യത
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് രണ്ട് മണിവരെയും ഗതാഗതം നിയന്ത്രിക്കും. അമിത് ഷായുടെ സന്ദർശനത്തിൻറെ ഭാഗമായി കൊച്ചിയിൽ കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
Also Read:അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘപരിവാറിന്റെ കുതന്ത്രം: പിണറായി വിജയൻ
നാളെ കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. ഇതിനൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. പരിപാടികൾ പൂർത്തിയാക്കി നാളെ വൈകിട്ടോടെ അമിത് ഷാ ചെന്നൈയിലേക്ക് തിരിക്കും.
Read More: റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us