/indian-express-malayalam/media/media_files/weather-today-03.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആകാശം തെളിയുന്നു. ഇനി ഏഴു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പുകൾ ഒന്നും നിലവിൽ നൽകിയിട്ടില്ലെന്നും ശക്തമായ മഴയ്ക്കോ കാറ്റിനോ സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രംഅറിയിച്ചു.
Also Read:യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇന്ന് മുതൽ ഒരു ജില്ലയിലും മഴ മുന്നറിപ്പ് നൽകിയിട്ടില്ല. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടവിട്ടുള്ള സാധാരണ മഴ പ്രതീക്ഷിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ന്യൂനമർദങ്ങൾ രൂപപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തുടർച്ചയായി മഴ ലഭിച്ചത്. ഇതിൻ്റെ ഫലമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ മഴ ലഭിച്ചിരുന്നു.
Also Read:റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 13 വരെ ലഭിച്ചത് 1427.7 മില്ലി മീറ്റർ മഴ ആണ്. ലഭിക്കേണ്ടതിൻ്റെ 12 ശതമാനം കുറവാണെങ്കിലും മെയ് 24 മുതലുള്ള കണക്ക് പരിശോധിച്ചാൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ നാല് വരെ മഴ കുറഞ്ഞത് ഒഴിച്ചാൽ ഇതുവരെ എല്ലാ ദിവസവും മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, പത്തനംതിട്ട ജില്ലയിൽ ആണ്. കണ്ണൂരിൽ 2204.3മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2433 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിൻ്റെ 10 അധിക മഴയാണ് ലഭിച്ചത്. പത്തനം തിട്ടയിൽ 1210.5 മഴ ലഭിക്കേണ്ടിടത്ത് 1357.7 മില്ലി മീറ്റർ മഴ ലഭിച്ചു.
Read More: അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘപരിവാറിന്റെ കുതന്ത്രം: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us