scorecardresearch

തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം: റിനി ആൻ ജോർജ്

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി വ്യക്തമാക്കി. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ലെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി വ്യക്തമാക്കി. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ലെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി

author-image
WebDesk
New Update
Rini Ann George

റിനി ആൻ ജോർജ് (ഫൊട്ടൊ കടപ്പാട്- ഇൻസ്റ്റാഗ്രാം)

Rini Ann George Allegations: കൊച്ചി: യുവനേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടിയ്‌ക്കെതിരെ രൂക്ഷ സൈബർ ആക്രമണം. ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

Advertisment

Also Read:യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി

"പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി വ്യക്തമാക്കി. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. കൂടുതൽ ആക്രമണം ഉണ്ടായാൽ അത് ആ വ്യക്തിക്ക് തന്നെ ദോഷമാകും. ഇപ്പോൾ പേര് വെളിപ്പെടുത്താൻ താൻ ഒരുക്കമല്ല. കൂടുതൽ ആലോചിച്ചതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കും"- റിനി ആൻ ജോർജ് പറഞ്ഞു. 

വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ച് യുവനേതാവ് ക്രിമിനലാണെന്നും പറഞ്ഞു. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും യുവനടി ആരോപിച്ചു. വിഷയത്തില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു.

"ആ വ്യക്തി എന്നോട് പറഞ്ഞു, പ്രമാദമായ സ്ത്രീ പീഡന കേസുകളില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തുസംഭവിച്ചു എന്ന് ചോദിച്ചു. അതാണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെയാണോ വേണ്ടത്?, ഇത്തരത്തിലുള്ള ആളുകളാണോ കടന്നുവരേണ്ടത് എന്ന പോയിന്റ് ആണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്". -റിനി ചോദിച്ചു.

Advertisment

Also Read:മുന്നറിയിപ്പുകൾ ഇല്ല; സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്ക് മാത്രം സാധ്യത

യുവനേതാവ് അശ്ളീല സന്ദേശമയച്ചെന്നാണ് റിനിയുടെ ആരോപണം. മുന്നറിയിപ്പ് നൽകിയിട്ടും തുടർന്നുവെന്നും പാർട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണത്തിൽ പറയുന്നു. പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റിനി ആൻ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം; മുഖ്യമന്ത്രിക്ക് പരാതി നൽകി രണ്ട് യുവതികൾ

"ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങൾ, കുറച്ച് അടുപ്പമായെന്ന് തോന്നിയാൽ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിത്" അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടൻ' എന്ന ചിത്രത്തിൽ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.

"ഏതാനും ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായപ്പോൾ ഹൂ കെയേഴ്‌സ് എന്ന് പറഞ്ഞ് തലയൂരിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അവർ അയാൾക്ക് സ്ഥാനമാനങ്ങൾ നൽകുകയാണ് ഉണ്ടായത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു രാഷ്ട്രീയ നേതാവിനെതിരെയുള്ള വെളിപ്പെടുത്തൽ. യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നു".- റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു.

Read More:അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘപരിവാറിന്റെ കുതന്ത്രം: പിണറായി വിജയൻ

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: